പ്രവാസി സംഘടന കൂട്ടായ്മ യോഗം

പഴയങ്ങാടി: മാട്ടൂൽ സി.എച്ച്. മുഹമ്മദ്‌ കോയ സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എ സംഘടിപ്പിച്ച പ്രവാസി സംഘടനകളുടെ കൂട്ടായ്മ യോഗം അബൂദബി മാട്ടൂൽ കെ.എം.സി.സി പ്രസിഡൻറ് നസീർ ബി. മാട്ടൂൽ ഉദ്ഘാടനം ചെയ്തു. ക്ലാസ് മുറികളിൽ ലൈബ്രറി സ്ഥാപിക്കുന്നതിനുള്ള പുസ്തങ്ങൾ വാങ്ങിക്കുന്നതിനുള്ള തുക ഖത്തർ ജമാഅത്ത് കമ്മിറ്റി അംഗങ്ങൾ പ്രിൻസിപ്പലിന് കൈമാറി. പി.ടി.എ പ്രസിഡൻറ് ടി.എ. മുഹമ്മദ്‌കുഞ്ഞി അധ്യക്ഷത വഹിച്ചു. ഷാർജ മാട്ടൂൽ കൂട്ടം പ്രസിഡൻറ് എ.പി. സക്കറിയ, ബഹ്‌റൈൻ മാട്ടൂൽ അസോസിയേഷൻ ചെയർമാൻ എം. ജമാലുദ്ദീൻ, ഖത്തർ മാട്ടൂൽ സൗത്ത് ജമാഅത്ത് രക്ഷാധികാരി കെ. കബീർ, െസക്രട്ടറി പി.വി. ഫായിസ്, അബൂദബി മാട്ടൂൽ കെ.എം.സി.സി (ലൈവ് മാട്ടൂൽ) ഡയറക്ടർ ഒ.വി. ശാദുലി, മുൻ പി.ടി.എ പ്രസിഡൻറ് എ.വി. അബദ്ുൽഖാദർ, വ്യവസായി സുബൈർ ഹാജി, ഐ.ബി.എം പ്രതിനിധി എം.എ.വി. ശഫീഖ്‌, മദർ പി.ടി.എ പ്രസിഡൻറ് സി.എച്ച്. ഖൈറുന്നിസ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ അനൂപ്കുമാർ സ്വാഗതവും പ്രധാനാധ്യാപകൻ ജയപ്രകാശൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.