വാഹനങ്ങൾക്ക് പേടിസ്വപ്നമായി കീച്ചേരി, കല്യാശ്ശേരി വളവുകൾ

പാപ്പിനിശ്ശേരി: ദേശീയപാതയിൽ കണ്ണൂർ-തളിപ്പറമ്പ് റൂട്ടിൽ കീച്ചേരിയിലെയും കല്യാശ്ശേരിയിലെയും വളവുകൾ വാഹന ഡ്രൈവർമാർക്ക് പേടിസ്വപ്നമാകുന്നു. കീച്ചേരി ജങ്ഷനിൽ തുടങ്ങി കല്യാശ്ശേരി സ്കൂൾ വരെ നീളുന്ന വളവുകളിൽ നിരവധി അപകടങ്ങളാണുണ്ടായിട്ടുള്ളത്. കണ്ണപുരം, വളപട്ടണം പൊലീസ് അതിർത്തി പങ്കിടുന്ന ഈ മേഖലയിൽ വാഹനങ്ങളുടെ മത്സരയോട്ടവും അപകടങ്ങൾ വിളിച്ചുവരുത്തുന്നുണ്ട്. ഈ വർഷം ചെറുതും വലുതുമായ 59 അപകടങ്ങളാണുണ്ടായത്. ഏഴു ജീവനുകൾ നഷ്ടമാവുകയും 33 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. രാത്രിയിലും പുലർച്ചയുമാണ് അപകടങ്ങൾ ഏറെയും. കല്യാശ്ശേരി ടൗൺ മുതൽ പോളിടെക്നിക് വരെ ഡിവൈഡർ സ്ഥാപിച്ച ശേഷം അപകടത്തി​െൻറ തോത് കുറഞ്ഞിട്ടുണ്ട്. പക്ഷേ, പോളിടെക്നിക്കിന് മുന്നിൽ ഡിവൈഡർ തീരുന്ന ഭാഗത്ത് റോഡി​െൻറ വീതിക്കുറവ് പ്രധാനമായും അപകടത്തിന് കാരണമാവുന്നതായി ഇവിടത്തെ വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. കീച്ചേരി വളവിലും അരോളി ജങ്ഷനിലും അപകടം പതിവായിട്ടും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കണമെന്നും പ്രശ്നത്തിന് ശാശ്വത പരിഹാരം വേണമെന്നും നാട്ടുകാരും വ്യാപാരികളും ആവശ്യപ്പെടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.