ശ്രീകണ്ഠപുരം: ഏഷ്യൻ ഗെയിംസിലെ 4 x 400 മീറ്റർ റിലേയിൽ ഇന്ത്യൻ ടീം സ്വർണം നേടിയപ്പോൾ കണ്ണൂരിലും ആഹ്ലാദം. ഇന്ത്യൻ ടീമംഗമായ കണ്ണൂർ ഏരുവേശ്ശിയിലെ വിസ്മയയാണ് നാടിെൻറ അഭിമാനമായത്. ഏരുവേശ്ശിയിലെ വെള്ളുവ കോറോത്ത് സുജാതയുടെ രണ്ട് പെൺമക്കളിൽ മൂത്തവളായ വിസ്മയ ജീവിത പ്രതിസന്ധികളാട് മല്ലടിച്ചാണ് ഇന്ത്യർ ടീമിൽ എത്തിയത്. ഏരുവേശ്ശി കെ.കെ.എൻ.എം.എ.യു.പി സ്കൂളിലും കാവുമ്പായി എൽ.പി സ്കൂളിലുമായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. നിടുങ്ങോം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പഠിക്കുമ്പോഴാണ് കോതമംഗലം സെൻറ് ജോർജ് സ്കൂളിലെ കായികാധ്യാപകൻ രാജു പോൾ വിസ്മയയിലെ കായികപ്രതിഭയെ കണ്ടെത്തിയത്. തുടർന്ന് ജിമ്മി, വിനയൻ, സുജമേരി ജോർജ് എന്നിവരുടെ കീഴിലായിരുന്നു പരിശീലനം. വിസ്മയ ഇപ്പോൾ കോതമംഗലം അസംപ്ഷൻ കോളജിൽ എം.എസ്.ഡബ്ല്യൂ രണ്ടാം വർഷ വിദ്യാർഥിയാണ്. ഇതേ കോളജിൽ ബി.എ ചരിത്രവിഭാഗം രണ്ടാം വർഷ വിദ്യാർഥിനിയായ വിസ്മയയുടെ സഹോദരി വിജുഷ നീന്തൽതാരമാണ്. മാതാവ് സുജാത മക്കളുടെ വിദ്യാഭ്യാസത്തിനായി കോതമംഗലത്ത് വാടകക്ക് താമസിക്കുകയാണ്. സ്വന്തമായി വീടില്ലാത്തതിനാൽ ഏരുവേശ്ശിയിലെ സേഹാദരിയുടെ വീട്ടിലെത്തിയാണ് സുജാതയും മറ്റും വിസ്മയയുടെ സ്വർണക്കൊയ്ത്ത് ആഘോഷിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.