കൊയിലാണ്ടി: തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സ്ഥാപനമായ ശ്രീശങ്കരാചാര്യ കമ്പ്യൂട്ടർ സെൻറർ കൊയിലാണ്ടിയിൽ പുതിയ ശാഖ തുറന്നു. കൊയിലാണ്ടി നഗരസഭ ചെയർമാൻ കെ. സത്യൻ ഉദ്ഘാടനം ചെയ്തു. പ്ലേസ്മെൻറ് ഡിവിഷൻ നഗരസഭ അംഗം സുരേന്ദ്രൻ ബേബി ഉദ്ഘാടനം ചെയ്തു. വൈബ്സ്, ഇന്ത്യൻ ആൻഡ് ഫോറിൻ അക്കൗണ്ടിങ്, മൾട്ടിമീഡിയ ആനിമേഷൻ, ഹാർഡ്വെയർ എൻജിനീയറിങ്, ഒാഫിസ് ഒാേട്ടാമേഷൻ തുടങ്ങിയ കോഴ്സുകളാണ് കൊയിലാണ്ടി സെൻററിൽ ലഭ്യമാവുക. ഉദ്ഘാടനച്ചടങ്ങിൽ ശ്രീശങ്കരാചാര്യ മാനേജിങ് ഡയറക്ടർ കെ. അബ്ദുൽ റസാഖ്, ജനറൽ മാനേജർ സുജിത് ജെയിംസ്, പി.ആർ.ഒ സനീഷ്, ഫ്രാഞ്ചൈസി ഒാപറേഷൻ മാനേജർ രാജൻ പാലേരി തുടങ്ങിയവർ പെങ്കടുത്തു. കൊയിലാണ്ടി സെൻററിൽ എല്ലാ കോഴ്സുകളിലും അഡ്മിഷൻ ആരംഭിച്ചതായി മാനേജ്മെൻറ് അറിയിച്ചു. CAPTION നാഗ്പൂരിൽ നടക്കുന്ന ദേശീയ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ സബ്ജൂനിയർ വിഭാഗത്തിൽ മത്സരിക്കാൻ യോഗ്യത നേടിയ കെ. സഞ്ജന. ഗവ. ടൗൺ ഹയർ സെക്കൻഡറി സ്കൂൾ കണ്ണൂർ ഒമ്പതാംതരം വിദ്യാർഥിനിയാണ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.