മാഹി മഹാത്മാഗാന്ധി കോളജിൽ എൻ.ആർ.ഐ സംവരണം ഏർപ്പെടുത്തും

മാഹി: വിദേശത്ത് താമസിക്കുന്ന മാഹിക്കാരുടെ മക്കൾക്ക് പ്രഫഷനൽ കോളജുകളിൽ നൽകുന്ന സംവരണം മാഹി മഹാത്മാ ഗാന്ധി ഗവ. ആർട്സ് കോളജിൽ ബിരുദ പഠനത്തിന് ബാധകമാക്കാൻ നടപടിയെടുക്കുമെന്ന് ലഫ്. ഗവർണർ ഡോ. കിരൺ ബേദി ഉറപ്പുനൽകിയെന്ന് ജനശബ്ദം മാഹി ഭാരവാഹികൾ അറിയിച്ചു. മാഹി റീജനൽ അഡ്മിനിസ്ട്രേറ്റർ കാര്യാലയത്തിൽ നടന്ന വിഡിയോ കോൺഫറൻസിങ്ങിൽ, സംവരണം സംബന്ധിച്ച് എം.എൽ.എ വഴി വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നൽകണമെന്നും ഗവർണർ നിർദേശിച്ചു. ചാലക്കര പുരുഷു, ടി.എ. ലതീപ്, ദാസൻ കാണി എന്നിവർ പങ്കെടുത്തു. മാഹി ഗവ. ജനറൽ ആശുപത്രിയിൽ പുതിയ എക്സ്‌റേ മെഷീൻ ഉടൻ സ്ഥാപിക്കുമെന്ന് മാഹി മുസ്ലിം വെൽഫെയർ അസോസിയേഷൻ നൽകിയ നിവേദനത്തിന് ഗവർണർ മറുപടി നൽകി. ഇ.കെ. റഫീഖ്, അബ്ദുൽ ഹമീദ്, ഡി. അഹമ്മദ് എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.