കൂത്തുപറമ്പ്: പത്താമത് ക്ക് വേങ്ങാട് ദർഗയിൽ തുടക്കമായി. സത്താർ ഷാ ഖാദിരി പതാക ഉയർത്തി. കഹബ് ഖാദിരി, മുറത്ത് ഖാദിരി, ഡോ. മഷ്ഹൂർ വയനാട്, എ.ടി. അബ്ദുൽ അസീസ്, ഇബ്രാഹീം തൂവക്കുന്ന് തുടങ്ങിയവർ സംബന്ധിച്ചു. സിദ്ദീഖ് ഫൈസി വേങ്ങാട്, അബ്ദുറഹ്മാൻ സഖാഫി തൃശൂർ എന്നിവരുടെ നേതൃത്വത്തിൽ മതപ്രഭാഷണവും നടന്നു. ഉറൂസിെൻറ പ്രധാന ചടങ്ങായ സന്തൽ മുബാറക് ഘോഷയാത്ര ശനിയാഴ്ച വൈകീട്ട് വേങ്ങാട് അങ്ങാടിയിൽ ആരംഭിക്കും. ഞായറാഴ്ച വൈകീട്ട് മതസൗഹാർദ സമ്മേളനത്തോടെ ഉറൂസ് സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.