തനിച്ച് താമസിക്കുന്ന സ്ത്രീ വീട്ടിനകത്ത് മരിച്ച നിലയിൽ

പയ്യന്നൂർ: തനിച്ച് താമസിക്കുന്ന സ്ത്രീയെ വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. കോറോം മുക്കോത്തടം എൽ.പി സ്കൂളിന് സമീപം വി.വി. വത്സലയാണ് (56) വീട്ടിനകത്ത് മരിച്ചത്. വ്യാഴാഴ്ച ഉച്ചക്കുശേഷം വത്സലയെ കാണാത്തതിനെ തുടർന്ന് അയൽവാസികൾ രാത്രിയോടെ വീട്ടിൽ ചെന്ന് നോക്കിയപ്പോഴാണ് അടുക്കള ഭാഗത്ത് മൃതദേഹം കണ്ടത്. ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് തളർന്നുവീണ് മരിച്ചതാണെന്നാണ് നിഗമനം. മറ്റ് ദുരൂഹതകളൊന്നും ഇല്ലെന്ന് വീട്ടുകാരും പൊലീസും പറഞ്ഞു. പരേതരായ കൊടക്കൽ പുതിയ വീട്ടിൽ ഡോ. കുഞ്ഞിക്കണ്ണൻ നായരുടെയും നെരിച്ചംതോട്ടിൽ വീട്ടിൽ പാർവതിയമ്മയുടെയും മകളാണ്. സഹോദരങ്ങൾ: ഡോ. രാധാകൃഷ്ണൻ, രുക്മിണി, രാമകൃഷ്ണൻ, പരേതയായ നളിനി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.