പാനൂരിൽ: നാലു ദിവസത്തോളം പട്ടിണിയിലായ ആദിവാസി കുടുംബത്തെ ബന്ധുക്കളോടൊപ്പം സ്വന്തം നാട്ടിലേക്ക് അയച്ചു. കഴിഞ്ഞ നാല് ദിവസമായി പാനൂരിൽ പണിതീരാത്ത കെട്ടിടത്തിൽ പട്ടിണിയിൽ കഴിയുകയായിരുന്നു ഇവർ. എസ്.ടി പ്രമോട്ടറും ബന്ധുവുമെത്തിയാണ് ഇവരെ സ്വദേശമായ മാലൂരിലേക്ക് കൂട്ടിക്കൊണ്ടുപോയത്. ബാലകൃഷ്ണൻ, ഭാര്യ തങ്കം, തങ്കത്തിെൻറ സഹോദരിയുടെ മകൾ ബിന്ദു എന്നിവരുടെ ദുരിതാവസ്ഥ കഴിഞ്ഞ ദിവസം പൊലീസിെൻറ ശ്രദ്ധയിൽപെടുകയായിരുന്നു. തുടർന്ന് ജനമൈത്രി പൊലീസ് ഇടപെട്ട് ഇവരെ സഹായിക്കാനെത്തി. സാമൂഹികപ്രവർത്തകൻ ഒ.ടി. നവാസ് ഇവർക്ക് ഒരു മാസത്തേക്കുള്ള ഭക്ഷ്യവസ്തുക്കൾ നൽകി. കുടുംബത്തെ നാട്ടിലേക്കയക്കാൻ ജനമൈത്രി പൊലീസ് ഓഫിസർ ദേവദാസ്, ഒ.ടി. നവാസ് എന്നിവരുമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.