ദുരിതബാധിതരുടെ കണ്ണീരൊപ്പാൻ ചിത്രകാരന്മാരും വിദ്യാർഥികളും

മാഹി: പ്രളയ ദുരിതത്തിലകപ്പെട്ടവർക്ക് ഒരുകൈ സഹായമാകാൻ ചിത്രകാരന്മാരും വിദ്യാർഥികളും. ചാലക്കര എക്സൽ പബ്ലിക് സ്കൂൾ വിദ്യാർഥികളുടെ കൂട്ടായ്മയാണ് ദ്വിദിന ചിത്രരചന ക്യാമ്പും പ്രദർശനവും വിപണനവും സംഘടിപ്പിച്ചത്. ചിത്രം വിറ്റ് ലഭിക്കുന്ന വരുമാനം പൂർണമായും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും. പരിപാടി ചിത്രകാരൻ ശെൽവൻ മേലൂർ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ സതി എം. കുറുപ്പ് അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ വി.കെ. സുധീഷ്, കോഒാഡിനേറ്റർ വി.കെ. സുശാന്ത് കുമാർ, ചിത്രകല അധ്യാപകൻ രാജേഷ് പുന്നോൽ, പി.ടി.എ പ്രസിഡൻറ് കൃപേഷ് എന്നിവർ സംസാരിച്ചു. ആദ്യ ചിത്രം മുഹമ്മദ് നിഹാൽ വാങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.