മയിൽപീലി പുരസ്​കാരസമർപ്പണം നാളെ

കണ്ണൂർ: കൃഷ്ണ ജ്വൽസും ശിവോഹം ടെമ്പിൾ ഓഫ് കോൺഷ്യസ്നസ് ട്രസ്റ്റും നൽകുന്ന ഈ വർഷത്തെ മയിൽപീലി പുരസ്കാരസമർപ്പണം ഞായറാഴ്ച നടക്കും. കണ്ണൂർ ഇൻറർനാഷനൽ എയർപോർട്ട് മാനേജിങ് ഡയറക്ടർ വി. തുളസീദാസ്, ഹിന്ദുസ്ഥാനി സംഗീതജ്ഞൻ പണ്ഡിറ്റ് രമേഷ് നാരായണൻ, നർത്തകിയും കൊറിയോഗ്രാഫറുമായ അശ്വതി ശ്രീകാന്ത് എന്നിവർക്കാണ് പുരസ്കാരം നൽകുന്നത്. വൈകീട്ട് ആറിന് സാധു കല്യാണമണ്ഡപത്തിൽ നടത്താനിരുന്ന നൃത്തസംഗീത പരിപാടി പ്രളയദുരന്തത്തി​െൻറ പശ്ചാത്തലത്തിൽ മാറ്റിെവച്ചതായി കൃഷ്ണ ജ്വൽസ് മാനേജിങ് പാർട്ണർ ഡോ. സി.വി. രവീന്ദ്രനാഥ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.