ഇരിട്ടി: മലയോരത്തെ ആദ്യകാല പത്രപ്രവർത്തകനും പത്ര വിതരണക്കാരനുമായിരുന്നു അന്തരിച്ച എം.കെ. ഹംസ. അച്ചടി മാധ്യമങ്ങൾക്ക് ഇന്നത്തെ പോലെ പ്രചാരം ഇല്ലാത്ത കാലത്ത് പത്രം വിൽപന നടത്തിയാണ് ഹംസ മലയോരത്തെ ആദ്യകാല പ്രാദേശിക പത്രപ്രവർത്തകനായി വളർന്നത്. ചന്ദ്രിക ദിനപത്രത്തിെൻറ ഇരിട്ടിയിലെ ഏജൻറും റിപ്പോർട്ടറുമായി ദീർഘകാലം പ്രവർത്തിച്ച ഹംസ മികച്ച സംഘാടകനുമായിരുന്നു. മുസ്ലിം ലീഗിെൻറ പ്രാദേശിക നേതാവ് എന്ന നിലയിലും അറിയപ്പെട്ടിരുന്നു. ദീർഘകാലം ഇരിട്ടി പ്രസ്ഫോറത്തിെൻറ ഭാരവാഹിയായിരുന്നു. നിരവധി പേരാണ് ഹംസക്ക് ആദരാഞ്ജലി അർപ്പിക്കാൻ അദ്ദേഹത്തിെൻറ പയഞ്ചേരിയിലെ വീട്ടിലും വിളക്കോട്ടെ തറവാട്ടു വീട്ടിലും എത്തിയത്. സണ്ണി ജോസഫ് എം.എൽ.എ, ഇരിട്ടി നഗരസഭ ചെയർമാൻ പി.പി. അശോകൻ, ജില്ല പഞ്ചായത്തംഗം തോമസ് വർഗീസ്, മറ്റ് നേതാക്കളായ ബിനോയി കുര്യൻ, സജി ജോസഫ്, എം.പി.എ. റഹീം, കെ.പി. താഹിർ, ചന്ദ്രൻ തില്ലങ്കേരി, ഇബ്രാഹിം മുണ്ടേരി, പി. രവീന്ദ്രൻ, വത്സൻ തില്ലങ്കേരി എന്നിവരും വീട്ടിലെത്തി. മയ്യിത്ത് രാത്രിയോടെ വിളക്കോട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. ഇരിട്ടി പത്രപ്രവർത്തക കൂട്ടായ്മ ഹംസയുടെ നിര്യാണത്തിൽ അനുശോചിച്ചു. പ്രസ്ഫോറം പ്രസിഡൻറ് സദാനന്ദൻ കുയിലൂർ അധ്യക്ഷത വഹിച്ചു. ഉന്മേഷ് പായം, കെ. സാദിഖ്, മനോഹരൻ കൈതപ്രം, കെ. അബ്്ദുല്ല, എം. കുഞ്ഞിരാമൻ നമ്പ്യാർ, എം. വിജയൻ നമ്പ്യാർ, സന്തോഷ് തുളസി മന്ദിരം, സി. ബാബു, സജേഷ് നാമത്ത്, പി.വി. ബാബു, സതീശൻ മാവില, സന്തോഷ്്് കോയിറ്റി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.