നേർച്ചപ്പെട്ടി കുത്തിത്തുറന്ന് മോഷണം; പ്രതി പിടിയിൽ

കേളകം: കേളകത്തും കൊട്ടിയൂരിലും പള്ളികളിലെ നേർച്ചപ്പെട്ടി കുത്തിത്തുറന്ന് മോഷണം നടത്തിയയാളെ കേളകം പൊലീസ് പിടികൂടി. കേളകം സ്വദേശി കുഞ്ഞുമോൻ എന്ന ജോർജിനെയാണ് (56) കേളകം എസ്.ഐ അരുൺ ദാസി​െൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാവിലെയാണ് കൊട്ടിയൂര്‍ സ​െൻറ് സെബാസ്റ്റ്യന്‍സ് ദേവാലയത്തി​െൻറ വെങ്ങലോടിയിലുള്ള കുരിശ് പള്ളിക്ക് മുന്നിലെ നേര്‍ച്ചപ്പെട്ടിയും കേളകം ശാലോം ഓർത്തഡോക്സ് പള്ളിയുടെ നേർച്ചപ്പെട്ടിയും തകർത്ത് മോഷണം നടത്തിയതായി കണ്ടെത്തിയത്. തുടർന്ന് നടത്തിയ അേന്വഷണത്തിലാണ് പ്രതി പിടിയിലായത്. സമാനമായ പല കേസുകളിലും ഇയാൾ പ്രതിയാെണന്ന് പൊലീസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.