പ്രളയബാധിത മേഖലയിലേക്ക് ആയിപ്പുഴയിൽനിന്ന് സാധനങ്ങൾ

ഇരിക്കൂർ: വയനാട്ടിലെ പ്രളയബാധിത പ്രദേശങ്ങളിലേക്ക് ആയിപ്പുഴ ചാരിറ്റബിൾ ട്രസ്റ്റി​െൻറ നേതൃത്വത്തിൽ ഭക്ഷ്യ-വീട്ടുപകരണ സാധനങ്ങളടങ്ങിയ വാഹനം അയച്ചു. ആയിപ്പുഴ ജുമാമസ്ജിദിനു സമീപത്ത് നടന്ന ചടങ്ങിൽ ഇരിക്കൂർ ഹെൽപ് ചാരിറ്റബിൾ ട്രസ്റ്റ് ജനറൽ സെക്രട്ടറി പി. വാഹിദ് ഹാജി വാഹനയാത്ര ഫ്ലാഗ് ഓഫ് ചെയ്തു. കുന്നയിൽ അബു, കെ.എ. അനീസ്, കെ.പി. സാബിർ, മൻസൂർ എന്നിവർ നേതൃത്വം നൽകി. വിവാഹം ഇരിക്കൂർ: േചടിച്ചേരി ആലുംമുക്കിലെ പുത്തൻവീട്ടിൽ കെ. കുഞ്ഞിരാമ​െൻറ മകൻ പി.വി. ഉമേഷും ഊരത്തൂർ ആലത്തുപറമ്പിലെ പത്മസുധയിൽ കെ. പത്മനാഭ​െൻറ മകൾ സി.എച്ച്. അമൃതയും വിവാഹിതരായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.