തളിപ്പറമ്പ്: വികസനഭീകരവാദത്തിന് എതിരെ പ്രളയദുരന്തത്തിെൻറ പശ്ചാത്തലത്തിൽ ജില്ലയിലെ പരിസ്ഥിതിസംരക്ഷണ സംഘടനകൾ യോജിച്ച് പ്രചാരണത്തിനിറങ്ങുന്നു. വയൽക്കിളി ഐക്യദാർഢ്യ സമിതിയാണ് പ്രചാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ശനിയാഴ്ച രാവിലെ 10ന് തളിപ്പറമ്പ് അറഫാത്ത് ലോഡ്ജ് ഹാളിൽ ചേരുന്ന ആലോചനയോഗത്തിൽ കീഴാറ്റൂർ വയൽക്കിളി, തുരുത്തി സംരക്ഷണസമിതി, കണ്ടങ്കാളി എണ്ണ സംഭരണശാല വിരുദ്ധ സമിതി, പാനൂർ ജലപാത വിരുദ്ധസമിതി, വിവിധ ക്വാറിവിരുദ്ധ സമിതി, പരിസ്ഥിതി-മനുഷ്യാവകാശ സംഘടനകൾ എന്നിവയുടെ പ്രവർത്തകർ പെങ്കടുക്കും. കേരളത്തിലുണ്ടായ പ്രളയം പാരിസ്ഥിതിക ദുരന്തമായി മനസ്സിലാക്കി അതിനനുസരിച്ച പരിഹാരനടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജില്ലയിൽ മുഴുവൻ പ്രചാരണപ്രവർത്തനം നടത്തുന്നതിനെ കുറിച്ച് യോഗത്തിൽ പദ്ധതി തയാറാക്കിയേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.