കേളകം: കമ്പിപ്പാലം ഉരുൾപൊട്ടലിൽ ഒലിച്ചുപോയതോടെ കണിച്ചാർ-പള്ളിക്കടവിൽ യാത്രക്കാരുടെ വഴിമുടങ്ങി. ഇരുകരകളിലുള്ളവർ കിലോമീറ്ററുകൾ അധിക യാത്ര ചെയ്യണം. നൂറുകണക്കിനാളുകൾ ഉപയോഗിച്ചിരുന്ന തൂക്കുപാലം ഉടൻ പുനർനിർമിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. പാലത്തിെൻറ തൂണുകൾ ഉൾപ്പെടെ തകർന്നിട്ടുണ്ട്. പതിറ്റാണ്ടുകളായി ജനങ്ങൾ ഉപയോഗിച്ചിരുന്ന കമ്പിപ്പാലമാണ് രണ്ടാഴ്ചമുമ്പ് ഉരുൾപൊട്ടലിൽ തകർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.