അനുമോദനയോഗം

കൊട്ടിയൂര്‍: തലക്കാണി ഗവ. യു.പി സ്‌കൂളിലെ പി.ടി.എ വാര്‍ഷിക പൊതുയോഗവും വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവര്‍ക്കുള്ള അനുമോദനവും നടന്നു. പഞ്ചായത്തംഗം മിനി പൊട്ടങ്കല്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് പി.ഡി. അനീഷ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ ടി.ടി. സണ്ണി എസ്.എസ്.എല്‍.സി-പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സമ്പാദ്യപ്പെട്ടി സംഭാവന നല്‍കിയ വിദ്യാർഥികളെ സ്‌കൂള്‍ വികസനസമിതി ചെയര്‍മാന്‍ പി. തങ്കപ്പന്‍ ആദരിച്ചു. പ്രധാനാധ്യാപകൻ ഷാജി ജോണ്‍, എം.പി.ടി.എ പ്രസിഡൻറ് മഞ്ജുഷ, എം.കെ. പുഷ്പ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.