മട്ടന്നൂര്‍: ചാലോട് ടൗണില്‍ ലോറി കടയിലേക്ക് പാഞ്ഞുകയറി മൂന്നുപേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ 11ഒാടെയായിരുന്നു അപകടം. പരിക്കേറ്റവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഞ്ചരക്കണ്ടിയില്‍നിന്ന് ഇരിക്കൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ടിപ്പര്‍ ലോറി ചാലോട്-ഇരിക്കൂര്‍ റോഡ് ജങ്ഷനു സമീപം നിര്‍ത്തിയിട്ട മിനിലോറിയുടെ പിറകില്‍ ഇടിച്ചായിരുന്നു അപകടം. തുടര്‍ന്ന് മിനിലോറി സമീപത്തെ കെ.ടി.പി. ഷംസുദ്ദീെൻറ പൂട്ടിയിട്ട പലചരക്ക് കടയിലേക്കു പാഞ്ഞുകയറി കടയുടെ മുന്‍ഭാഗം തകര്‍ന്നു. കട അവധിയായതിനാല്‍ വന്‍ അപകടം ഒഴിവായി. വൈദ്യശാലയുടെ മരുന്നുമായി എത്തിയശേഷം റോഡരികില്‍ നിര്‍ത്തി മരുന്നിറക്കുന്നതിനിടെയാണ് ടിപ്പര്‍ ലോറിയിടിച്ചത്. മട്ടന്നൂരില്‍നിന്ന് അഗ്നിശമന സേനയും പൊലീസും സ്ഥലത്തെത്തി. തുക കൈമാറി മട്ടന്നൂര്‍: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സി.എം.പി ജില്ല കമ്മിറ്റി സമാഹരിച്ച തുക ജില്ല സെക്രട്ടറി സി.വി. ശശീന്ദ്രന്‍ ജില്ല കലക്ടര്‍ മിര്‍ മുഹമ്മദലിക്ക് കൈമാറി. കെ.വി. വിജയന്‍, പി.വി. വത്സന്‍, ടി.പി. സുനില്‍കുമാര്‍, സി.കെ. പ്രസാദ്, മുടപ്പത്തി ബാലന്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.