ഇരിട്ടി: ജിയോളജി ഉദ്യോഗസ്ഥരെത്തി ഭീതി വേണ്ടെന്ന് അറിയിച്ചെങ്കിലും കീഴൂർ പ്രിയദർശിനി റോഡിൽ ചെക്കിക്കുന്നിന് കീഴിലെ കുടുംബങ്ങളുടെ ഭീതി അകലുന്നില്ല. കുന്നിൽ രൂപപ്പെട്ട വിള്ളൽ അനുദിനം വർധിക്കുന്നതാണ് 25ഒാളം കുടുംബങ്ങളെ ഭീതിയിലാക്കുന്നത്. അതേസമയം, കുന്നിെൻറ ഒരു ഭാഗത്ത് മണ്ണിടിഞ്ഞു വീണതിനെത്തുടർന്ന് അപകടാവസ്ഥയിലായ തറാൽ അസ്മയുടെ വീടിന് ചുറ്റുമുള്ള മണ്ണ് നീക്കൽ ആരംഭിച്ചു. കഴിഞ്ഞ 16ന് ശേഷമുണ്ടായ കനത്ത മഴയെത്തുടർന്നാണ് ചെക്കിക്കുന്നിലെ രണ്ടു സ്വകാര്യവ്യക്തികളുടെ ഉടമസ്ഥതയിലുള്ള റബർ തോട്ടം നിലനിൽക്കുന്ന പറമ്പിൽ വൻ വിള്ളൽ രൂപപ്പെട്ടത്. കുന്നിെൻറ ഒരു ഭാഗത്ത് നിർമിച്ച തറാൽ അസ്മയുടെ ഇരുനില വീടിനുമുകളിൽ ഇതിന് പിറകുവശത്തെ കുന്ന് ഇടിഞ്ഞുവീണതോടെ വീട് അപകട ഭീഷണിയിലായി. താഴത്തെ നിലയിൽ മുഴുവൻ ചളിയും മണ്ണും കല്ലുകളും വീണു. തുടർന്ന് റവന്യൂ അധികാരികളെത്തി അസ്മയുടെ കുടുംബത്തെ മാറ്റിപ്പാർപ്പിച്ചു. കുന്നിൽ 100 മീറ്ററോളം ദൂരത്തിൽ വിള്ളൽ കണ്ടതിനെത്തുടർന്ന് കീഴിൽ താമസിക്കുന്ന 25 കുടുംബങ്ങളോടും മാറിത്താമസിക്കാൻ ആവശ്യപ്പെട്ടു. ഇതിനിെട, മഴ അൽപം മാറുകയും ജിയോളജി വകുപ്പധികൃതർ വിള്ളൽ അപകടകരമല്ലെന്ന് പറയുകയും ചെയ്തതോടെ കുടുംബങ്ങൾ തിരികെയെത്താൻ തുടങ്ങി. എന്നാൽ, വിള്ളൽ അനുദിനം ഭീതിദമാംവിധം വർധിക്കുകയാണ്. ഒരാഴ്ചമുമ്പ് ഉണ്ടായിരുന്നതിനേക്കാൾ രണ്ടാൾപൊക്കത്തിൽ വരെ ഇപ്പോൾ കുന്ന് ഇടിഞ്ഞുതാണു. ഇതിലെ നിരവധി റബർ മരങ്ങളും കടപുഴകി. ഇതോടൊപ്പം വലിയ പാറക്കല്ലുകളും ഇളകിനിൽക്കുകയാണ്. കുന്നിടിഞ്ഞുവീണ് അപകടത്തിലായ തറാൽ അസ്മയുടെ വീടിനു ചുറ്റുമുള്ള മണ്ണ് നീക്കൽ ആരംഭിച്ചിട്ടുണ്ടെങ്കിലും വീട് ഏറെ അപകടകരമായ അവസ്ഥയിലാണ്. വീടിെൻറ താഴത്തെ നില മണ്ണിനടിയിലായിരുന്നു. അടുക്കളയുടെ വാതിലിനുള്ളിലൂടെ ചളിയും മണ്ണും എത്തി അടുക്കളയുടെ പകുതിഭാഗം മൂടി. വീടിനകത്തെ ചളിയും മണ്ണും നീക്കിയെങ്കിലും ബാക്കി ഭാഗത്തെ മണ്ണ് നീക്കുക ഏറെ ദുഷ്കരമാണ്. മണ്ണിനൊപ്പം ഇളകിവീണ കൂറ്റൻ പാറകളും നാലാൾപൊക്കത്തിൽ കുന്നിൽ ഇളകിനിൽക്കുന്ന വൻ പാറക്കൂട്ടങ്ങളും മണ്ണ് നീക്കം ചെയ്യുന്നതിന് തടസ്സമായി നിൽക്കുകയാണ്. ഇത്തരം പാറകൾ ഏതുനേരവും ഇളകിവീണ് അപകടമുണ്ടാക്കിയേക്കാം. മണ്ണും ചളിയും വീണ് ഭിത്തികൾക്കും വിള്ളൽ വീണിട്ടുണ്ട്്. അസ്മയും കുടുംബവും ഇപ്പോൾ താമസം വാടകവീട്ടിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.