കണ്ണൂർ: പിണറായി കൂട്ടക്കൊലക്കേസ് അന്വേഷണം സൗമ്യയുടെ മരണത്തോടുകൂടി അവസാനിപ്പിക്കരുതെന്ന് നാഷനൽ യൂത്ത് ലീഗ് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. ജയിലിൽനിന്ന് കിട്ടിയ സൗമ്യയുടെ ഡയറിക്കുറിപ്പ് സംബന്ധിച്ച് വിശദ അന്വേഷണം നടത്തണം. ഇത്രയും കൊലപാതകങ്ങൾ പ്രതിക്ക് ഒറ്റക്ക് നടത്താൻ കഴിയില്ലെന്നും കേസിൽ ഉൾപ്പെട്ട മുഴുവൻ പ്രതികളെയും കണ്ടെത്തുന്നതുവരെ അന്വേഷണം നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു. തുടരന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി, കലക്ടർ, ജില്ല െപാലീസ് സൂപ്രണ്ട് എന്നിവർക്ക് നിവേദനം നൽകാനും തീരുമാനിച്ചു. നാസർ കൂരാറ, അസ്ലം പിലാക്കിൽ, നിസ്താർ കാട്ടാമ്പള്ളി, റഹ്മാൻ, നിസാർ, മഹ്റൂഫ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.