കണ്ണൂര്‍: പാചകവാതക ടാങ്കര്‍ മറിഞ്ഞപ്പോള്‍ ജീവൻ അവഗണിച്ച് രക്ഷാപ്രവർത്തനത്തിലേർപ്പെട്ട ഓട്ടോഡ്രൈവര്‍ക്ക് ട്രാഫിക് പൊലീസിെൻറ ആദരം. തിരുവോണ നാളില്‍ പള്ളിക്കുന്നില്‍ പാചകവാതക ടാങ്കര്‍ മറിഞ്ഞ് അപകടമുണ്ടായപ്പോള്‍ സ്വരക്ഷപോലും നോക്കാതെ രക്ഷാപ്രവര്‍ത്തനം നടത്തിയ ഓട്ടോ ഡ്രൈവര്‍ ധര്‍മശാലയിലെ വര്‍ഗീസിനെയാണ് കണ്ണൂർ ട്രാഫിക് പൊലീസ് ആദരിച്ചത്. ആഗസ്റ്റ് 25ന് തിരുവോണ നാളില്‍ പുലര്‍ച്ച 4.30ഒാടെയാണ് ബൈക്കില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിക്കുന്നതിനിടെ ഡിവൈഡറില്‍ കയറി ടാങ്കര്‍ മറിയുന്നത്. ഇതുവഴി പോവുകയായിരുന്ന കാറില്‍ ഇടിച്ചാണ് ടാങ്കറില്‍നിന്നും വേര്‍പെട്ട കാപ്‌സ്യൂള്‍ നിന്നത്. അപകട സമയത്ത് ഓട്ടോയുമായി പോവുകയായിരുന്ന വര്‍ഗീസ് ഇതുകണ്ടയുടന്‍ വിവരം െപാലീസിലും ഫയര്‍ഫോഴ്‌സിലുമൊക്കെ അറിയിക്കുകയും ഇടിയുടെ ആഘാതത്തിൽ പരിക്കേറ്റ് കാറില്‍ കുടുങ്ങിയ യാത്രികരെ കൊയിലി ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. കാറിലുണ്ടായിരുന്ന നാലുപേര്‍ക്ക് പരിക്കേറ്റിരുന്നു. ചാല ദുരന്തത്തിെൻറ വാർഷിക ദിനത്തിെൻറ തൊട്ടടുത്ത ദിവസമാണ് അപകടം ഉണ്ടായത്. ഭയമുണർത്തുന്ന ഒാർമയിലും വര്‍ഗീസ്, ഗ്യാസ് ചോരുന്നുണ്ടോ എന്നുപോലും നോക്കാതെ സ്വന്തം ജീവന്‍പോലും അവഗണിച്ച് രക്ഷാപ്രവര്‍ത്തനത്തിൽ ഏർപ്പെടുകയായിരുന്നു. ജീവൻ നോക്കാതെ ആത്മൈധര്യത്തോടെ രക്ഷാപ്രവർത്തനം നടത്തിയത് പരിഗണിച്ചാണ് ട്രാഫിക് െപാലീസ് ആദരം നല്‍കിയത്. ട്രാഫിക് സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ ട്രാഫിക് എസ്.ഐ കെ.വി. ഉമേശന്‍ വര്‍ഗീസിനെ പൊന്നാടയണിയിച്ച് മെമെേൻറാ നല്‍കി ആദരിച്ചു. എസ്.ഐമാരായ രാജീവന്‍, ഉണ്ണികൃഷ്ണന്‍ തുടങ്ങിയവരും മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.