കാഞ്ഞങ്ങാട്: ഹോസ്ദുർഗ് മാന്തോപ്പ് മൈതാനി മണ്ണിട്ടുയർത്തിയതിനെതിരെ പ്രതിഷേധമുയരുന്നു. ഹോസ്ദുർഗ് ഗവ. ഹയർസെക്കൻഡറി സ്കൂളിെൻറയും സമീപത്തെ ഹോസ്ദുർഗ് സഹകരണ ബാങ്ക് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെയും പ്രവേശനകവാടത്തിന് മുന്നിലാണ് മണ്ണ് കൂട്ടിയിട്ടത്. സ്കൂൾകവാടത്തിന് മുന്നിൽ മൺകൂന ഉയർന്നുനിൽക്കുന്ന നിലയിലാണ്. ഇതുകാരണം സ്കൂളിലേക്ക് വാഹനങ്ങൾക്കും ആളുകൾക്കും കടന്നുപോകാൻ കഴിയാത്ത സ്ഥിതിയാണ്. ദുർഗന്ധമുയരുന്ന വൃത്തിഹീനമായ മണ്ണാണ് കൂട്ടിയിട്ടിരിക്കുന്നതെന്നും ഇതിൽ ചവിട്ടിയാൽ രോഗം ബാധിക്കുന്ന സ്ഥിതിയാണെന്നും അധ്യാപകർ പറയുന്നു. അടുത്തദിവസം സ്കൂൾ തുറക്കാനിരിക്കെയാണ് ഇവിടെ മണ്ണ് തള്ളിയത്. ദിവസങ്ങൾക്കു മുമ്പാണ് മാന്തോപ്പ് മൈതാനിയിൽ മണ്ണിറക്കിയത്. വാഹനങ്ങളും ആളുകളും ഇതിനുമുകളിലൂടെ സഞ്ചരിക്കാൻ തുടങ്ങിയതോടെ മൈതാനം ചളിനിറഞ്ഞു. റവന്യൂവകുപ്പിെൻറ ഉടമസ്ഥതയിലുള്ള സ്ഥലമാണിത്. എന്നാൽ, തങ്ങളുടെ അനുമതിയില്ലാതെ മറ്റാരോ ആണ് മണ്ണിറക്കിയതെന്ന് റവന്യൂ അധികൃതർ പറയുന്നു. സംഭവത്തിൽ യൂത്ത് കോൺഗ്രസ് കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി വൃക്ഷത്തൈകൾ നട്ട് പ്രതിഷേധിച്ചു. മണ്ണിട്ട് നികത്തി മൈതാനിയുടെ പൈതൃകമുഖം വികൃതമാക്കിയതായി ആരോപിച്ചു. വി.വി. സുഹാസ് അധ്യക്ഷതവഹിച്ചു. എം. കുഞ്ഞികൃഷ്ണൻ, കെ.പി. മോഹനൻ, പ്രവീൺ തോയമ്മൽ, പത്മരാജൻ ഐങ്ങോത്ത്, ചന്ദ്രശേഖരൻ മാസ്റ്റർ, അനിൽ വാഴുന്നോറടി, സുജിത് പുതുക്കൈ, ഷാജി കവ്വായി, വിക്രമൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.