തലശ്ശേരി: രണ്ടു പിഞ്ചുമക്കളെ കിണറ്റിലിട്ട് കൊലപ്പെടുത്തിയശേഷം കിണറ്റിൽ ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ച കേസിൽ മാതാവിന് ഇരട്ട ജീവപര്യന്തം തടവും ലക്ഷം രൂപ പിഴയും. കണ്ണൂർ മയ്യിൽ മാണിയൂരിലെ െചറുവത്തലമൊട്ടയിൽ നാണിച്ചേരി വീട്ടിൽ പ്രവീൺ കുമാറിെൻറ ഭാര്യ രജനിയെയാണ് (37) തലശ്ശേരി ഒന്നാം അഡീഷനൽ ജില്ല സെഷൻസ് ജഡ്ജി പി.എൻ. വിനോദ് ശിക്ഷിച്ചത്. രണ്ടു കൊലപാതകങ്ങളിലുമായി വെവ്വേറെയാണ് ശിക്ഷ. ഒാരോന്നിനും ജീവപര്യന്തം തടവും 50,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. ആത്മഹത്യശ്രമത്തിന് മൂന്നു മാസം തടവ് വേറെയുമുണ്ട്. പിഴ അടക്കുന്നില്ലെങ്കിൽ ഒരു വർഷം അധിക തടവനുഭവിക്കണം. മക്കളായ അഭിനവ് (നാല്), അർപ്പിത (ഒന്നര) എന്നിവരെ കിണറ്റിലിട്ട് കൊലപ്പെടുത്തിയശേഷം രജനിയും കിണറ്റിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചു എന്നാണ് പൊലീസ് കേസ്. 2011 ആഗസ്റ്റ് 22നാണ് സംഭവം. തളിപ്പറമ്പ് നരിക്കോട് സ്വദേശിനിയാണ്. ഭർതൃവീട്ടിലെ പീഡനം കാരണമാണ് യുവതി കടുംകൈ ചെയ്തതത്രെ. ഭർതൃവീട്ടിൽ വെച്ച് ഭർത്താവും മറ്റും മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നുവെന്ന് കാണിച്ച് യുവതി നൽകിയ പരാതിയും ഇതേ കോടതിയുടെ പരിഗണനയിലാണുള്ളത്. ഇൗ കേസിൽ വിചാരണനടപടികൾ പൂർത്തിയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.