കാഞ്ഞങ്ങാട്: ഡെങ്കിപ്പനി പ്രതിരോധ പരിപാടിയുടെ ഭാഗമായി മടിക്കൈ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് ആരോഗ്യ ശുചിത്വ സമിതിയുടെയും കുടുംബശ്രീ എ.ഡി.എസിെൻറയും നേതൃത്വത്തിൽ ശുചിത്വകൂട്ടായ്മയും ബോധവത്കരണവും ശുചീകരണവും സംഘടിപ്പിച്ചു. മടിക്കൈ കോട്ടപ്പാറയിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡൻറ് സി. പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം കെ.എ. ബിജി അധ്യക്ഷത വഹിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ് പെക്ടർ എ. ശ്രീകുമാർ ക്ലാസെടുത്തു. വേലായുധൻ കൊടവലം, പി. ഗിരിജ എന്നിവർ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി ഗൃഹസന്ദർശനം, ഉറവിടനശീകരണം, വീട്ടുമുറ്റ ബോധവത്കരണം എന്നിവ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.