തലശ്ശേരി: കണ്ണൂർ സർവകലാശാല ഇംഗ്ലീഷ് വിഭാഗം പ്രഫസറും സെൻറർ ഫോർ കനേഡിയൻ സ്റ്റഡീസ് ഡയറക്ടറുമായ ഡോ. ജോഷ് ശ്രീധരൻ വ്യാഴാഴ്ച സർവിസിൽനിന്ന് വിരമിക്കും. വകുപ്പുമേധാവിയും സർവകലാശാല ഫാക്കൽറ്റി ഡീനുമായിരുന്നു. മാതൃഭൂമിയിൽ പത്രപ്രവർത്തകനായാണ് ഔദ്യോഗികജീവിതം തുടങ്ങിയത്. കണ്ണൂർ എസ്.എൻ കോളജ് ഇംഗ്ലീഷ് അധ്യാപകനായിരുന്നു. കൊല്ലം എസ്.എൻ കോളജിൽ റീഡറായിരിക്കെ കണ്ണൂർ സർവകലാശാലയിൽ ചേർന്നു. 2005 മുതൽ സർവകലാശാലയിൽ പ്രഫസറാണ്. കാംബ്രിജ് സർവകലാശാല പ്രസിദ്ധീകരിച്ച ജോഷ് ശ്രീധരെൻറ -------ഫോർ---- സ്കിൽസ് ഫോർ കമ്യൂണിക്കേഷൻ ഉൾപ്പെടെ ചില പുസ്തകങ്ങൾ കേരള - തമിഴ്നാട് സർവകലാശാലകളിൽ പാഠപുസ്തകമായിരുന്നു. അന്താരാഷ്ട്ര ജേണലായ ജെ.എൽ.എ ഉൾപ്പെടെ രണ്ടു റിസർച് ജേണലുകളുടെ എഡിറ്ററായിരുന്നു. കണ്ണൂർ സർവകലാശാല ഇംഗ്ലീഷ് പി.ജി പഠനബോർഡ് ചെയർമാൻ, സെനറ്റ്, അക്കാദമിക കൗൺസിൽ അംഗം, കോഴിക്കോട് സർവകലാശാല ഇംഗ്ലീഷ് പി.ജി പഠനബോർഡ് ചെയർമാൻ, കുസാറ്റ്, ശ്രീശങ്കര, കേരള സർവകലാശാലകളിൽ പി.ജി പഠന ബോർഡ് അംഗം, കേരള സർവകലാശാല സെനറ്റ് അംഗം, വിവിധ സർവകലാശാലകളിൽ പി.ജി, ------എം.എഫിൽ----, പിഎച്ച്.ഡി പരീക്ഷാബോർഡ് ചെയർമാൻ എന്നീനിലകളിൽ പ്രവർത്തിച്ചു. ആലപ്പുഴ ജില്ലയിലെ വള്ളിക്കുന്നം സ്വദേശിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.