കെ.പി. ബാലൻ വിരമിക്കുന്നു

തലശ്ശേരി: ഗവ. ബ്രണ്ണൻ ഹയർസെക്കൻഡറി സ്കൂളിൽ സാമൂഹ്യശാസ്ത്രം (എച്ച്.എസ്.എ) അധ്യാപകനും എൻ.സി.സി ഒാഫിസറുമായ കെ.പി. ബാലൻ വ്യാഴാഴ്ച സർവിസിൽനിന്ന് വിരമിക്കും. കണ്ണൂർ േബസിക് ട്രെയിനിങ് സ്കൂളിൽനിന്ന് ടി.ടി.സി പാസായശേഷം 1983 - 84ൽ കാസർേകാട് ജില്ലയിൽ പ്രൈമറി അധ്യാപകനായാണ് സർവിസ് ജീവിതം തുടങ്ങിയത്. ടി.ടി.സി, ബി.എഡ് അധ്യാപക കോഴ്സിന് പുറേമ ചരിത്രം, രാഷ്ട്രതന്ത്രം, ഭൂമിശാസ്ത്രം എന്നീ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദവും കേരള സർവകലാശാലയിൽനിന്ന് ചരിത്രത്തിൽ എം.ഫിൽ ബിരുദവും കരസ്ഥമാക്കി. 20 വർഷത്തിലേറെയായി എൻ.സി.സി ഒാഫിസറായും പ്രവർത്തിച്ചുവരുന്ന ഇദ്ദേഹം കേരളത്തിൽ നടന്ന വിവിധ എൻ.സി.സി ക്യാമ്പുകൾക്ക് പുറേമ ബിഹാർ, ഉത്തരാഖണ്ഡ്, ഡൽഹി, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ നടന്ന ദേശീയ ക്യാമ്പുകളിലും കാഡറ്റുകളെ അനുഗമിച്ചിട്ടുണ്ട്. ഗവ. ബ്രണ്ണൻ കോളജിൽ പഠിക്കുന്നകാലത്ത് കോഴിക്കോട് സർവകലാശാലയെ പ്രതിനിധാനംചെയ്ത് 20 കി.മീ നടത്തത്തിൽ അഖിലേന്ത്യാ അന്തർസർവകലാശാല അത്ലറ്റിക് മീറ്റിൽ പെങ്കടുത്തിരുന്നു. പിണറായി സ്വദേശിയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.