പീഡനശ്രമം: പ്രതിക്ക്​ തടവും പിഴയും

തലശ്ശേരി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന കേസിൽ പ്രതി തിരുവനന്തപുരം പൂന്തുറയിലെ വിളവിലകത്ത് ജോൺസൺ എന്ന ജോൺ ബ്രിട്ടോ ജോണിനെ (47) എട്ടു വർഷം കഠിന തടവിനും 25,000 രൂപ പിഴയടക്കാനും തലശ്ശേരി ഒന്നാം അഡീഷനൽ ജില്ല സെഷൻസ് ജഡ്ജി പി.എൻ. വിനോദ് ശിക്ഷിച്ചു. പിഴയടക്കുന്നില്ലെങ്കിൽ ആറുമാസം അധിക തടവനുഭവിക്കണം. 2015 ഒക്ടോബർ 10ന് കുട്ടിയുടെ മാതാവ് കണ്ണൂർ വനിത എസ്.ഐക്ക് നൽകിയ പരാതിപ്രകാരമാണ് പൊലീസ് കേസെടുത്തത്. കണ്ണൂർ സിറ്റി ബീച്ച് റോഡിൽ മത്സ്യബന്ധനത്തിനെത്തി താമസിച്ചുവരുന്നതിനിടയിലാണ് പ്രതി കുറ്റകൃത്യം നടത്തിയത്. വനിത പി.സി.ഒ ശ്രീജ, പൊലീസ് ഓഫിസർമാരായ ജിനേഷ്, കെ.എം. ദിനേശൻ, ശ്രീഹരി, ഡോ. നസ്ലീം തുടങ്ങിയവരെയാണ് പ്രോസിക്യൂഷൻ സാക്ഷികളായി കോടതി വിസ്തരിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. ബീന കാളിയത്ത് ഹാജരായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.