വിദ്യാർഥികൾ നാളെ അക്ഷരമുറ്റത്തേക്ക്​; വാഹനങ്ങൾക്ക്​ സുരക്ഷ അറിയിപ്പുമായി അധികൃതർ

തലശ്ശേരി: കുട്ടികളെ കുത്തിനിറച്ച് സ്കൂളിലേക്ക് ട്രിപ് നടത്തുന്ന ഓട്ടോകൾക്കും മതിയായസുരക്ഷ ഇല്ലാതെ സർവിസ് നടത്തുന്ന മറ്റ് സ്വകാര്യ വാഹനങ്ങൾക്കും മോട്ടോർ വാഹനവകുപ്പി​െൻറ പിടിവീഴും. കഴിഞ്ഞവർഷംതന്നെ ഇക്കാര്യത്തിൽ ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകിയതിനാൽ ഇനി നേരിട്ട് നടപടികളിലേക്ക് നീങ്ങാനാണ് തീരുമാനം. ഓട്ടോകളിൽ മുതിർന്നവർ മൂന്ന് എന്നത് കർശനമാക്കും. കുട്ടികളെങ്കിൽ ആറുവരെ അനുവദിക്കും. ഇക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്നും അപകടങ്ങൾ വരുന്നതിനുമുേമ്പ പ്രതിരോധം എന്നതാണ് ഇതുകൊണ്ടുദ്ദേശിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി. സ്വകാര്യവാഹനങ്ങളില്‍ വാഹന ഉടമയുടെ കുട്ടികളെ മാത്രമേ സ്‌കൂളില്‍ കൊണ്ടുവിടാന്‍ പാടുള്ളൂവെന്ന് കർശനനിർദേശമുണ്ട്. രക്ഷിതാക്കളിൽനിന്ന് അമിത ചാര്‍ജ് ഈടാക്കി സ്വകാര്യ വാഹനങ്ങളില്‍ കുട്ടികളെ കൊണ്ടുപോകുന്നത് ഒരുകാരണവശാലും അനുവദിക്കില്ല. ഇത്തരം വാഹനങ്ങള്‍ പിടിക്കപ്പെട്ടാല്‍ ഡ്രൈവറുടെ ലൈസന്‍സ് ആറു മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യുമെന്ന് ജോ. ആർ.ടി.ഒ അറിയിച്ചു. മോട്ടോര്‍ വാഹനവകുപ്പ് നല്‍കുന്ന സേഫ്റ്റി സ്റ്റിക്കര്‍ പതിക്കാത്ത വാഹനങ്ങളില്‍ കുട്ടികളെ സ്‌കൂളില്‍ കൊണ്ടുവരുന്നില്ലെന്ന് പ്രധാന അധ്യാപകര്‍ ഉറപ്പുവരുത്തണം. കുട്ടികളെ സ്‌കൂളില്‍ കൊണ്ടുപോകുന്ന വാഹനങ്ങളില്‍ സേഫ്റ്റി സ്റ്റിക്കര്‍ പതിച്ചിട്ടുണ്ടെന്ന് രക്ഷിതാക്കളും ഉറപ്പുവരുത്തേണ്ടതാണ്. കുട്ടികളെ കൊണ്ടുപോകുന്ന സേഫ്റ്റി സ്റ്റിക്കര്‍ ഇല്ലാത്ത വാഹനം ശ്രദ്ധയില്‍പെട്ടാല്‍ പൊതുജനങ്ങള്‍ എന്‍ഫോഴ്‌സ്‌മ​െൻറ് ആർ.ടി.ഒ കെ.എം. ഷാജിയെ 7025950100 എന്ന നമ്പറിലേക്ക് വാഹനത്തി​െൻറ നമ്പറും സ്‌കൂളി​െൻറ പേരും വാട്സ് ആപ് വഴി അറിയിക്കണമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ജൂണ്‍ ഒന്നു മുതല്‍ സ്‌കൂള്‍ ബസുകളില്‍ സേഫ്റ്റി സ്റ്റിക്കര്‍ നിര്‍ബന്ധമാണ്. കുട്ടികളെ കൊണ്ടുപോകുന്ന മറ്റു വാഹനങ്ങളില്‍ ജൂലൈ ഒന്നുമുതല്‍ നിര്‍ബന്ധമാണ്. ജൂണ്‍ ഒന്നു മുതല്‍ 15വരെ ജില്ലയിലെ നാല് എന്‍ഫോഴ്‌സ്‌മ​െൻറ് സ്‌ക്വാഡുകള്‍ക്ക് സ്‌കൂളി​െൻറ സമീപത്ത് സ്‌കൂള്‍ വാഹനങ്ങള്‍ മാത്രം പരിശോധിക്കാന്‍ പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.