പാനൂർ: വിദ്യാർഥി ജനതാദൾ കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റി പുത്തൂർ പി.ആർ മന്ദിരത്തിൽ ഉന്നതവിജയികൾക്കുള്ള സ്നേഹാദരം പരിപാടി സംഘടിപ്പിച്ചു. വിദ്യാർഥി ജനതാദൾ സംസ്ഥാന പ്രസിഡൻറ് സിബിൻ തേവലക്കര ഉദ്ഘാടനംചെയ്തു. മണ്ഡലം പ്രസിഡൻറ് എൻ.പി. ശ്രീതു അധ്യക്ഷതവഹിച്ചു. മുൻ മന്ത്രി കെ.പി. മോഹനൻ ഉപഹാരവിതരണം നടത്തി. സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ ബാലതാരം നക്ഷത്ര മനോജ് മുഖ്യാതിഥിയായിരുന്നു. വി.പി. ശ്രീരാഗ്, കാവ്യ എസ്. ചന്ദ്രൻ, പി. ശിവപ്രസാദ്, എൻ.കെ. അവന്തിക എന്നിവർ സംസാരിച്ചു. കെ.പി. ചന്ദ്രൻ, ഒ.പി. ഷീജ, കരുവാങ്കണ്ടി ബാലൻ, എൻ. ധനഞ്ജയൻ, രവീന്ദ്രൻ കുന്നോത്ത്, ജയചന്ദ്രൻ കരിയാട്, ചീളിൽ ശോഭ, സി.കെ.ബി. തിലകൻ, പി. ദിനേശൻ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.