തലശ്ശേരിയിൽ മഴക്കാലപൂര്‍വ ശുചീകരണം

തലശ്ശേരി: കാലവര്‍ഷത്തിന് മുമ്പ് തന്നെ നഗരത്തിലെ പ്രധാന ഓടകള്‍ ശുചീകരിച്ച് വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള നടപടിയെടുത്തതായി നഗരസഭ ചെയര്‍മാന്‍ സി.കെ. രമേശന്‍ വാർത്താക്കുറിപ്പില്‍ അറിയിച്ചു. ഹരിതകര്‍മസേന ഓരോ വാര്‍ഡിലും പ്ലാസ്റ്റിക് ശേഖരിച്ച് റീസൈക്ലിങ് കേന്ദ്രത്തിലെത്തിക്കുകയാണ്. മഴക്കാല രോഗപ്രതിരോധം, സമ്പൂര്‍ണശുചിത്വം എന്നിവ ലക്ഷ്യമാക്കി ഏപ്രിൽ മുതല്‍ നഗരസഭയില്‍ വിവിധ കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. മഞ്ഞോടി കണ്ണിച്ചിറ തോടി​െൻറ നവീകരണപ്രവൃത്തി ആരംഭിച്ചു. ജൈവ-അജൈവ മാലിന്യങ്ങള്‍ പൂര്‍ണമായും സംസ്‌കരിക്കുന്നതിനുള്ള പ്രവര്‍ത്തനവും നടന്നുവരുന്നു. സന്നദ്ധസംഘടനകൾ, സ്ഥാപനങ്ങള്‍, യുവജന സംഘടനകൾ, വ്യാപാരികള്‍ എന്നിവരുടെ സഹകരണത്തോടെയാണ് മഴക്കാലപൂര്‍വ ശുചീകരണം പുരോഗമിക്കുന്നത്. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നഗരസഭയിലെ 22 സ്ഥലങ്ങളിലെ ഓടകളും പരിസരവും ശുചീകരിച്ചു. നിപ വൈറസ് പ്രതിരോധപ്രവര്‍ത്തനത്തി​െൻറ ഭാഗമായി കിണറുകള്‍ ക്ലോറിനേറ്റ്ചെയ്യുന്ന പ്രവര്‍ത്തനവും തുടങ്ങിയിട്ടുണ്ട്. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന് നഗരത്തിലെ ഹോട്ടലുകൾ, ബേക്കറികൾ, ശീതളപാനീയ കടകൾ, പഴവർഗ കടകൾ എന്നിവിടങ്ങളിൽ പരിശോധന കർശനമാക്കുമെന്നും ചെയർമാൻ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.