ചൈൽഡ്​ലൈൻ ബോധവത്​കരണ ക്ലാസ്​

മാഹി: വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും മാഹി സംഘടിപ്പിച്ചു. പെരിങ്ങാടി കാഞ്ഞിരമുള്ളപറമ്പ് ഭഗവതി ക്ഷേത്രത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ക്ഷേത്രസമിതി പ്രസിഡൻറ് ടി.പി. ബാലൻ അധ്യക്ഷതവഹിച്ചു. വെൽഫെയർ കമ്മിറ്റി ചെയർമാൻ കെ. വത്സകുമാർ ക്ലാസെടുത്തു. ചൈൽഡ്‌ ലൈൻ കൗൺസിലർ നീക്ഷ്മ തയ്യുള്ളതിൽ കുട്ടികളുടെയും രക്ഷിതാക്കളുടെയും സംശയങ്ങൾക്ക് മറുപടി നൽകി. സെക്രട്ടറി പി.കെ. സതീഷ്കുമാർ, സി.വി. രാജൻ പെരിങ്ങാടി, ഒ.വി. ജയൻ, കെ. രതി എന്നിവർ സംസാരിച്ചു. മേച്ചോളിൽ മുകുന്ദൻ, മാടമന ഈശ്വരൻ നമ്പൂതിരി, മജീഷ് ടി. തപസ്യ, സവിത ദിവാകരൻ, ജിഷ പത്മനാഭൻ, പി. ഇന്ദിര എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.