തലശ്ശേരി: തപാൽസമരം ഉടൻ പരിഹരിക്കണമെന്ന് െഎ.എൻ.എൽ ജില്ല സെക്രട്ടറി ബി.പി. മുസ്തഫ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. തപാൽമേഖലയിലെ സമരം കാരണം ഗ്രാമീണമേഖലയിലെ സാധാരണക്കാരായ ആളുകളാണ് കൂടുതൽ വിഷമിക്കുന്നത്. പി.എസ്.സി നിയമന ഉത്തരവുകൾ, പാസ്പോർട്ട്, ഡ്രൈവിങ് ലൈസൻസ് എന്നിവയൊക്കെ തപാൽവഴിയാണ് അയക്കുന്നത്. ഇവയൊക്കെ കഴിഞ്ഞ എട്ടുദിവസമായി പോസ്റ്റ്ഒാഫിസുകളിൽ കെട്ടിക്കിടക്കുകയാണ്. തപാൽസമരം നീളുകയാണെങ്കിൽ അത് ജനങ്ങളോടുള്ള വെല്ലുവിളിയായിരിക്കുമെന്ന് െഎ.എൻ.എൽ ജില്ല സെക്രട്ടറി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.