സഖാവി​െൻറ ചിത്രം കുട്ടികൾക്കുപോലും തെറ്റാറില്ല ^ശാരദടീച്ചർ

സഖാവി​െൻറ ചിത്രം കുട്ടികൾക്കുപോലും തെറ്റാറില്ല -ശാരദടീച്ചർ കണ്ണൂർ: ജനങ്ങൾ ഹൃദയത്തിൽ ഏറ്റുവാങ്ങിയ സഖാവെന്നനിലയിൽ നായനാരെ അറിയുന്നവർക്കാർക്കും ആ മുഖവും പുഞ്ചിരിയും മറക്കാനാവില്ലെന്ന് ഇ.കെ. നായനാരുടെ പത്നി ശാരദടീച്ചർ. കുട്ടികൾക്കുപോലും ആ ചിത്രം നൽകിയാൽ പകർത്തിയെടുക്കാൻ എളുപ്പമാണ്. നിയമസഭയുടെ 60ാം വാർഷികാഘോഷ പരിപാടിക്കിടയിൽ നിമിഷനേരംകൊണ്ടാണ് ഒരു കുട്ടി സഖാവി​െൻറ ചിത്രം രൂപേഭദമില്ലാതെ വരച്ച് എനിക്ക് നൽകിയത്. കണ്ണൂരിലെ നായനാർ അക്കാദമിയിൽ സ്ഥാപിച്ച നായനാരുടെ പ്രതിമ വിവാദമായതി​െൻറ പശ്ചാത്തലത്തിൽ 'മാധ്യമ'ത്തോട് പ്രതികരിക്കുകയായിരുന്നു ടീച്ചർ. നായനാർ ജീവിച്ചിരിക്കുേമ്പാൾ പത്രത്തിൽ വരുന്ന ത​െൻറ കാർട്ടൂൺ കണ്ട് ഫലിതം പറയുമായിരുന്നു. എങ്ങനെയാടോ ഇവരൊക്കെ ഇങ്ങനെ പകർത്തുന്നത് എന്നും സഖാവ് ചോദിക്കാറുണ്ട്. സഖാവിനെ ഒരു വ്യത്യാസവുമില്ലാതെ വരക്കാൻ എന്തെളുപ്പമാണ് എന്ന് ഒരിക്കൽ കാർട്ടൂണിസ്റ്റ് യേശുദാസ് എന്നോട് പറഞ്ഞിട്ടുണ്ട്. കാനായിയെപ്പോലുള്ള സഖാവിനെ അറിയുന്ന എത്രയോപേർ ഇവിടെയുണ്ട്. എന്നിട്ടും സഖാവ് മരിച്ച് 14 വർഷത്തിനിടയിൽ ആദ്യമായി ഒരു പ്രതിമ സ്ഥാപിച്ചപ്പോൾ അത് വിവാദമായത് സങ്കടമാണ് -ടീച്ചർ പറഞ്ഞു. രാജ്യത്ത് മറ്റൊരിടത്തുമില്ലാത്ത വിപുലമായൊരു അക്കാദമിയാണ് പാർട്ടി ഇവിടെ പണിതത്. അദ്ദേഹത്തോട് കാണിച്ച വലിയ ആദരവാണത്. അതി​െൻറ വില കുറയുന്നവിധത്തിൽ വിവാദം ഉണ്ടാക്കരുത്. ജനങ്ങളുടെ സ്വത്താണ് സഖാവും സ്മാരകവും. അതിനാൽ ഞാനായിട്ട് വിവാദത്തിൽ ഇടപെടുന്നില്ല -ടീച്ചർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.