പയ്യന്നൂർ: കേരള ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന ദേശീയ ചലച്ചിത്രമേളയായ എൻ.എഫ്.എഫ്.കെ (നാഷനൽ ഫിലിം ഫെസ്റ്റിവെൽ ഒാഫ് കേരള) പയ്യന്നൂരിൽ നടക്കും. ജൂൺ ഒമ്പതു മുതൽ 13വരെ പയ്യന്നൂരിലെ രാജധാനി തിയറ്റർ കോംപ്ലക്സിലെ രണ്ടു തിയറ്ററുകളിലായാണ് ചലച്ചിത്രോത്സവം നടക്കുക. െഎ.എഫ്.എഫ്.കെയിൽ പ്രദർശിപ്പിച്ച ഇന്ത്യൻ സിനിമകളല്ല, ഭൂരിഭാഗവും പുതിയ സിനിമകളാണ് പ്രദർശിപ്പിക്കുക. 20-25 സിനിമകൾ മേളയിൽ പ്രദർശിപ്പിക്കും. മലയാളസിനിമയുടെ കരുത്തും സൗന്ദര്യവും ബോധ്യപ്പെടുത്തുന്ന ഒട്ടേറെ സിനിമകൾ മേളയിലുണ്ടാകും. കൂടാതെ തമിഴ്, ബംഗാളി, മറാത്തി, ആസാമീസ്, മണിപ്പുർ, തെലുങ്ക്, ഹിന്ദി ഭാഷാചിത്രങ്ങളും ഉണ്ടാകും. സംവിധായകരുമായി നേരിട്ട് സംവദിക്കാനുള്ള അവസരവും ഉണ്ടാകും. 200 ആണ് ഡെലിഗേറ്റ് രജിസ്ട്രേഷൻ ഫീസ്. വിദ്യാർഥികൾക്ക് 100 രൂപയും. വിദ്യാർഥികൾ, പഠിക്കുന്ന സ്ഥാപനത്തിെൻറ മേധാവിയുടെ സാക്ഷ്യപത്രവും അപേക്ഷാഫോറത്തിനൊപ്പം ഹാജരാക്കണം. ഡെലിഗേറ്റ് പാസിനുള്ള അപേക്ഷാഫോറം പയ്യന്നൂർ പൊലീസ് സ്റ്റേഷൻ റോഡിൽ സ്ഥിതിചെയ്യുന്ന പയ്യന്നൂർ പബ്ലിക് ലൈബ്രറിയിൽ പ്രവർത്തിക്കുന്ന സംഘാടകസമിതി ഓഫിസിൽനിന്ന് നൽകിത്തുടങ്ങി. കേരള ചലച്ചിത്ര അക്കാദമിയുടെ സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്തെടുക്കുന്ന ഫോറവും ഉപയോഗിക്കാം. ഫോട്ടോ പതിച്ച അപേക്ഷാഫോറവും രജിസ്ട്രേഷൻ ഫീസും സംഘാടകസമിതി ഓഫിസിലെ ഡെലിഗേറ്റ് സെല്ലിൽ ഏൽപിച്ചാൽ മതിയാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.