ഷമേജ്​ വധം: ​പ്രതികൾ റിമാൻഡിൽ

തലശ്ശേരി: ആർ.എസ്.എസ് പ്രവര്‍ത്തകനും ഒാേട്ടാറിക്ഷ ഡ്രൈവറുമായ ന്യൂ മാഹി പെരിങ്ങാടി ഇൗച്ചിയിലെ യു.സി. ഷമേജിനെ (41) വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ബുധനാഴ്ച അറസ്റ്റിലായ മൂന്ന് പ്രതികളെ കോടതി റിമാൻഡ് ചെയ്തു. ഇതോടെ ഇൗ കേസിൽ അറസ്റ്റിലായ പ്രതികളുടെ എണ്ണം ആറായി. സി.പി.എം പ്രവർത്തകരും ന്യൂ മാഹി സ്വദേശികളുമായ പുതിയ പറമ്പത്ത് ഷാജി എന്നു വിളിക്കുന്ന സജീഷ് (45), കുന്നാംകുളത്ത് വീട്ടിൽ കെ.കെ. രഗിൽ (28), ബൈത്തുൽ സെയ്നിൽ മുഹമ്മദ് ഫൈസൽ (49) എന്നിവരാണ് റിമാൻഡിലായത്. ബുധനാഴ്ച രാത്രി മാഹി റെയിൽവേ സ്റ്റേഷൻ പരിസരത്തുവെച്ചാണ് ഇവർ പൊലീസ് പിടിയിലായത്. മരിച്ച ഷമേജിനെ ഒാേട്ടാറിക്ഷ തടഞ്ഞുനിർത്തി വലിച്ചു താഴെയിറക്കിയത് ഇവരാണെന്ന് പൊലീസ് പറഞ്ഞു. മേയ് ഏഴിന് രാത്രി 10 മണിയോടെ േജാലി മതിയാക്കി വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ഷമേജിനെ എട്ടംഗ സി.പി.എം സംഘം ഒാേട്ടാ തടഞ്ഞുനിർത്തി വെട്ടിക്കൊന്നത്. ന്യൂ മാഹി കല്ലായി റോഡിൽ മലയാള കലാഗ്രാമത്തിനടുത്തുവെച്ചാണ് സംഭവം. സി.പി.എം പള്ളൂർ ലോക്കൽ കമ്മിറ്റിയംഗം കണ്ണിപ്പൊയിൽ ബാബു വെേട്ടറ്റ് മരിച്ചതി​െൻറ തൊട്ടുപിന്നാലെയാണ് അക്രമം. ഇൗ കേസിൽ സി.പി.എം പ്രവര്‍ത്തകരായ ന്യൂ മാഹി ചെറുകല്ലായി പുതിയ പറമ്പത്ത് ഹൗസിൽ ഷബിന്‍ രവീന്ദ്രന്‍ (27), ചെറുകല്ലായി മലയങ്കര മീത്തൽ വീട്ടില്‍ എം.എം. ഷാജി (36), പള്ളൂര്‍ നാലുതറയിലെ നടയൻറവിട ഹൗസിൽ ലിജിന്‍ ചന്ദ്രൻ (27) എന്നിവർ കഴിഞ്ഞ ശനിയാഴ്ച അറസ്റ്റിലായിരുന്നു. റിമാൻഡിൽ കഴിയുന്നതിനിടെ ഇവരെ ചൊവ്വാഴ്ച പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നു. ചോദ്യം ചെയ്യലിനുശേഷം വ്യാഴാഴ്ച കോടതി മുമ്പാെക തിരിച്ചേൽപിച്ച ഇവർ മൂന്നുപേരെയും കോടതി റിമാൻഡ് ചെയ്തു. തലശ്ശേരി എ.എസ്.പി ചൈത്ര തെരേസ ജോണി​െൻറ നേതൃത്വത്തിലാണ് കേസന്വേഷണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.