കണ്ണൂർ സർവകലാശാല: ഗവേഷണപ്രബന്ധങ്ങൾ മൂല്യനിർണയം നടത്തുന്നില്ല; ഗവേഷകർ പ്രക്ഷോഭത്തിലേക്ക്​

കണ്ണൂർ: കണ്ണൂർ സർവകലാശാലയിൽ ഒന്നരവർഷത്തോളമായി ഗവേഷണപ്രബന്ധങ്ങൾ മൂല്യനിർണയം നടത്തുന്നില്ല. ഇതോടെ വർഷങ്ങളുടെ പ്രയത്നത്തിന് ഫലം ലഭിക്കാതെ ഗവേഷകർ പ്രതിസന്ധിയിലായി. ഡോക്ടറേറ്റ് കിട്ടാത്തതിനാൽ പലർക്കും ജോലിക്ക് അപേക്ഷിക്കാനും സാധിക്കാത്ത അവസ്ഥയിലാണ്. നൂറോളം പ്രബന്ധങ്ങളാണ് മൂല്യനിർണയത്തിനായി സമർപ്പിച്ചിട്ടുള്ളത്. ഇൗ പ്രബന്ധങ്ങൾക്ക് ഡോക്ടറേറ്റ് നൽകുന്നതിനുള്ള ചെറിയ സാേങ്കതിക കാര്യങ്ങൾ മാത്രമേ നിലനിൽക്കുന്നുള്ളൂവെങ്കിലും ഇവ പരിശോധിക്കുന്നതിനുള്ള നടപടികൾക്ക് സർവകലാശാല തയാറാകുന്നില്ല. പ്രബന്ധം സമർപ്പിച്ചുകഴിഞ്ഞാൽ ആറു മാസത്തിനുള്ളിൽ തുറന്ന സംവാദത്തിന് നൽകണമെന്നാണ് ചട്ടം. തുറന്ന സംവാദം നടത്തി രണ്ടു ദിവസത്തിനുള്ളിൽ ഡോക്ടറേറ്റ് നൽകണം. മറ്റ് സർവകലാശാലകളിലെല്ലാം ഇത് പാലിക്കുന്നുണ്ട്. നേരത്തെ റിസർച് ഡയറക്ടറേറ്റ് ഇല്ലാതിരുന്നതിനെ തുടർന്ന് പ്രബന്ധങ്ങൾ മൂല്യനിർണയം നടത്തുന്നതിൽ പ്രയാസം നേരിട്ടിരുന്നു. ഗവേഷകർ നടത്തിയ പ്രക്ഷോഭങ്ങളെ തുടർന്ന് സർവകലാശാലയിൽ റിസർച് ഡയറക്ടറേറ്റ് സ്ഥാപിച്ചിരുന്നു. എന്നാൽ, ഇതിനുശേഷവും മൂല്യനിർണയമുൾപ്പെടെയുള്ളവ ഇഴയുകയാണ്. മൂല്യനിർണയ പാനലിൽ ഉൾെപ്പട്ടവർക്ക് സമ്മതപത്രം അയക്കുന്നതിനുപോലും സർവകലാശാല അധികൃതർ തയാറാകുന്നില്ലെന്നും ആരോപണമുണ്ട്. സർവകലാശാലകളുടെ നെട്ടല്ല് ഗവേഷണമാണ്. എന്നാൽ, പുതിയ പഠനങ്ങളും കണ്ടെത്തലുകളും നടത്തുന്ന ഗവേഷണമേഖലയെ പാടേ തഴയുന്നരീതിയാണ് സർവകലാശാല സ്വീകരിക്കുന്നതെന്ന് ഗവേഷകർ പരാതിപ്പെടുന്നു. മൂല്യനിർണയം നടത്താത്തതിനെതിരെ ഒാൾ കേരള റിസർച് സ്കോളേഴ്സ് അസോസിയേഷ​െൻറ ആഭിമുഖ്യത്തിൽ 29ന് രാവിലെ 10.30ന് യൂനിവേഴ്സിറ്റി അഡ്മിനിസ്ട്രേറ്റ് േബ്ലാക്കിലേക്ക് പ്രകടനം നടത്തും. നടപടി ഉണ്ടാകുന്നതുവരെ സമരം നടത്താനാണ് നീക്കം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.