കാറും ബൈക്കും കൂട്ടിയിടിച്ച്​ ഏഴുവയസ്സുകാരൻ മരിച്ചു

വടകര: മാതാപിതാക്കൾക്കൊപ്പം ബൈക്കിൽ യാത്രചെയ്യവെ, കാറുമായി കൂട്ടിയിടിച്ച് ഏഴു വയസ്സുകാരന്‍ മരിച്ചു. കോടിയേരി പാറാല്‍ അറബിക് കോളജിന് സമീപം പുതിയോട്ടുമീത്തല്‍ രാജീവ​െൻറ മകന്‍ ഷെറിൻ രാജാണ് (ഏഴ്) മരിച്ചത്. പരിക്കേറ്റ പിതാവ് രാജീവൻ, മാതാവ് ഷൈല എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വടകര - കോട്ടപ്പള്ളി റൂട്ടിൽ ചെമ്മരത്തൂര്‍ സന്തോഷ് മുക്ക് ബസ്‌സ്‌റ്റോപ്പിനു സമീപം വ്യാഴാഴ്ച ഉച്ച രേണ്ടാടെയാണ് അപകടം. കോടിയേരിയില്‍നിന്ന് ഷൈലയുടെ വീടായ ആയഞ്ചേരിയിലേക്ക് പോകുകയായിരുന്നു. പാറാല്‍ മാപ്പിള എൽ.പി സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് ഷെറിൻ രാജ്. സഹോദരി: സിയ. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് മോർച്ചറിയിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.