ശശിപ്പാറയിൽ ഇനി കുതിര സവാരിയും

ശ്രീകണ്ഠപുരം: സഞ്ചാരികളുടെ പറുദീസയായ കാഞ്ഞിരക്കൊല്ലിയിൽ കാഴ്ചകൾക്കൊപ്പം കുതിര സവാരിയും വരുന്നു. മുന്നോടിയായി രണ്ട് കുതിരകളെ കഴിഞ്ഞ ദിവസം ഇവിടെ എത്തിച്ചു. സ്വകാര്യ വ്യക്തിയുടെ നേതൃത്വത്തിലാണ് കുതിര സവാരി തുടങ്ങുക. ടുറിസം വകുപ്പി​െൻറയും മറ്റും അനുമതി ലഭിക്കുന്നതോടെ കുറഞ്ഞ നിരക്കിൽ കുതിര സവാരി തുടങ്ങാനാണ് തീരുമാനം. ശശിപ്പാറ, കന്മദപ്പാറ എന്നിവിടങ്ങളിലും പരിസരങ്ങളിലും കുതിര സവാരി നടത്താനും കൂടുതൽ സഞ്ചാരികളെ ആകർഷിക്കാനുമാണ് സ്വകാര്യ സംരംഭകരുടെ ശ്രമം. അളകാപുരിയും മറ്റ് വെള്ളച്ചാട്ടങ്ങളും പ്രകൃതി രമണീയകാഴ്ചകളും കാഞ്ഞിരക്കൊല്ലി വിനോദ സഞ്ചാര കേന്ദ്രത്തിന് സ്വന്തമാണ്. കുതിര സവാരി കൂടി വന്നാൽ കൂടുതൽ സഞ്ചാരികൾ ഇവിടേക്ക് എത്തുമെന്നാണ് പ്രതീക്ഷ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.