ഗൃഹനാഥനെ കഞ്ചാവ് കേസിൽ കുടുക്കാൻ ശ്രമം; പ്രതികളെ കസ്​റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് തുടങ്ങി

ശ്രീകണ്ഠപുരം: വ്യക്തി വിരോധം തീർക്കാൻ സ്‌കൂട്ടറി​െൻറ സീറ്റിനടിയിൽ കഞ്ചാവ് കൊണ്ടുവെച്ച് ഗൃഹനാഥനെ കുടുക്കാൻ ശ്രമിച്ച കേസിൽ പിടിയിലായ പ്രതികളെ കസ്റ്റഡയിൽ വാങ്ങി തെളിവെടുപ്പ് തുടങ്ങി. കഴിഞ്ഞ ദിവസം പിടിയിലായ വയത്തൂർ കാലാങ്കിയിലെ തെക്കേമുറിയിൽ സണ്ണി വർഗീസ് (49), ന്യുച്യാട് അലവിക്കുന്നിലെ പി.എൽ. റോയി (38) എന്നിവരെയാണ് തളിപ്പറമ്പ് എക്‌സൈസ് ഇൻസ്‌പെക്ടർ നൗഷാദ് രണ്ടു ദിവസത്തെ കസ്റ്റഡിയിൽ വാങ്ങിയത്. 2017 മേയ് 29ന് ചാപ്പക്കടവിലെ തോട്ടത്തിൽ ജോസഫി​െൻറ വീട്ടുമുറ്റത്തെ സ്‌കൂട്ടറിൽ കഞ്ചാവ് ഒളിപ്പിച്ചുവെച്ച് എക്‌സൈസിനെ അറിയിച്ച് അദ്ദേഹത്തെ കേസിൽ കുടുക്കാൻ ശ്രമിക്കുകയായിരുന്നു. ഇരിട്ടി സെമിനാരി വികാരിയായിരുന്ന കാലാങ്കി സ്വദേശി ഫാ. ജെയിംസി​െൻറ സഹോദരനാണ് സണ്ണി വർഗീസ്. ഫാ. ജെയിംസ് പ്രതിയായ പീഡനേക്കസ് ഉയർത്തിക്കൊണ്ടുവന്നത് ജോസഫായിരുന്നു. ഇതി​െൻറ വിരോധം തീർക്കാനാണ് കഞ്ചാവ് കൊണ്ടുവെച്ച് കുടുക്കാൻ ശ്രമിച്ചത്. തളിപ്പറമ്പ് ഡിവൈ.എസ്.പി കെ.വി. വേണുഗോപാലി​െൻറ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് കേസി​െൻറ ചുരുളഴിഞ്ഞത്. കസ്റ്റഡിയിൽ വാങ്ങിയ പ്രതികളെ ചാപ്പക്കടവിലെ ജോസഫി​െൻറ വീട്ടിലേക്ക് കൊണ്ടുപോയെങ്കിലും ജനങ്ങൾ സംഘടിച്ചെത്തിയതോടെ പൊലീസ് പിൻവാങ്ങി. ഒന്നാം പ്രതിയുടെ സഹോദരിയുടെ വീട്ടിലെത്തിച്ച് തെളിവെടുത്ത ശേഷം രണ്ടാം പ്രതി റോയിയുടെ വീട്ടിലും കൊണ്ടുപോയി തെളിവെടുത്തു. വെള്ളിയാഴ്ചത്തെ തെളിവെടുപ്പുകൂടി പൂർത്തിയാക്കിയ ശേഷം പ്രതികളെ വടകര കോടതിയിൽ ഹാജരാക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.