ശിവമോഗയിൽ മൂന്നുപേർക്ക് നിപ ബാധയെന്ന് സംശയം

കേരളത്തിൽനിന്ന് നിപ പനി വൈറസ് കർണാടകയിലെത്തുന്നതിനെതിരെ തീവ്ര പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നതിനിടെ ശിവമോഗ ജില്ലയിൽ സാഗർ താലൂക്കിൽ മൂന്നുപേർക്ക് വൈറസ് ബാധയെന്ന് സംശയം. കഴിഞ്ഞ ആഴ്ച കേരളത്തിൽനിന്ന് മടങ്ങിയെത്തിയ ഷിറവ​െൻറ ഗ്രാമത്തിലെ മിഥുനാണ് (35) രണ്ടു ദിവസം മുമ്പ് പനി ബാധിച്ചത്. ഇയാളുടെ രക്തം പരിശോധനക്കായി പുണെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലയച്ചു. മരതുരു ഗ്രാമത്തിൽനിന്ന് പനി ബാധിച്ചെത്തിയ മറ്റ് രണ്ടുപേരുടെ രക്തവും പരിശോധനക്കയച്ചിട്ടുണ്ട്. ഇവർ ഉപയോഗിച്ചിരുന്ന കിണറ്റിൽ രണ്ടു വവ്വാലുകളെ കണ്ടെത്തിയതിനെ തുടർന്നാണിത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.