മംഗളൂരു: ഗവ. വെൻറ്ലോക് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും ചികിത്സയിൽ കഴിയുന്ന രണ്ടുപേരും നിപ വൈറസ് പനിബാധിതരല്ലെന്ന് ജില്ല ഡെപ്യൂട്ടി കമീഷണർ ശശികാന്ത് സെന്തിൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു. മണിപ്പാലിൽനിന്നുള്ള റിപ്പോർട്ട് നെഗറ്റീവാണ്. കേരളത്തിൽ മെഡിക്കൽ കോളജിൽ ജോലിചെയ്യുന്ന യുവതി സംശയനിവാരണത്തിന് ആശുപത്രിയിൽ സ്വയം ചികിത്സതേടുകയായിരുന്നു. മംഗളൂരു സ്വദേശിയായ 75കാരെൻറ പരിശോധന റിപ്പോർട്ടിലും നിപ വൈറസ് ഇല്ല. കോഴിക്കോട്ടുകാരായ വിദ്യാർഥികളെ ഹോസ്റ്റലുകളിൽ പരിശോധനാവിധേയമാക്കാൻ നിർദേശമുണ്ട്. അവർ നിപ ബാധിതരാണ് എന്ന് ഇതിനർഥമില്ല. പ്രതിരോധ പ്രവർത്തനത്തിെൻറ ഭാഗമാണ്. വാർത്തസമ്മേളനത്തിൽ ജില്ല ആരോഗ്യ ഓഫിസർ ഡോ. രാമകൃഷ്ണ റാവു പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.