'വെടിയുണ്ടകൾക്ക്​ ജനവികാരത്തെ അടിച്ചമർത്താനാവില്ല'

കണ്ണൂർ: ഗുരുതര ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്ന സ്റ്റർലൈറ്റ് കോപ്പർ പ്ലാൻറ് പൂട്ടണമെന്നാവശ്യപ്പെട്ട് തൂത്തുക്കുടി നിവാസികൾ നടത്തിയ മാർച്ചിനുനേരെ പൊലീസ് നടത്തിയ വെടിവെപ്പ് കോർപറേറ്റുകളോടുള്ള ഭരണകൂടത്തി​െൻറ ദാസ്യ പ്രവർത്തനമാണെന്ന് ഫ്രറ്റേണിറ്റി മൂവ്മ​െൻറ് സംസ്ഥാന സെക്രേട്ടറിയറ്റംഗം എസ്. മുജീബ് റഹ്മാൻ ആരോപിച്ചു. തൂത്തുക്കുടിയിൽ പൗരന്മാരെ വെടിവെച്ചുകൊന്ന ഭരണകൂട വേട്ടക്കെതിരെ ഫ്രറ്റേണിറ്റി മൂവ്മ​െൻറ് സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. തൂത്തുക്കുടിയിലെ രക്തസാക്ഷികളോടും സമരപ്രവർത്തകരോടും ഫ്രറ്റേണിറ്റി മൂവ്മ​െൻറ് ഐക്യദാർഢ്യപ്പെടുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. വെൽഫെയർ പാർട്ടി ജില്ല പ്രസിഡൻറ് സൈനുദ്ദീൻ കരിവെള്ളൂർ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു. ഫ്രറ്റേണിറ്റി മൂവ്മ​െൻറ് ജില്ല പ്രസിഡൻറ് എം. ഖദീജ അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.