പൊൻകതിർ മെഗാ എക്​സിബിഷൻ ഇന്ന്​ സമാപിക്കും

കണ്ണൂർ: സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാർഷികത്തി​െൻറ ഭാഗമായി ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻ വകുപ്പ് കലക്ടറേറ്റ് മൈതാനിയിൽ സംഘടിപ്പിച്ച പൊൻകതിർ മെഗാ എക്സിബിഷൻ വെള്ളിയാഴ്ച സമാപിക്കും. സംസ്ഥാന സർക്കാറിന് കീഴിലുള്ള വിവിധ വകുപ്പുകളുടെയും സഹകരണ സ്ഥാപനങ്ങളുടെയും പദ്ധതികളും സേവനങ്ങളും ഉൽപന്നങ്ങളും ജനങ്ങളിലേക്കെത്തിക്കുകയെന്ന ലക്ഷ്യത്തോടെ മേയ് 18ന് ആരംഭിച്ച മേള സന്ദർശകരുടെ പ്രവാഹം കൊണ്ട് ശ്രദ്ധേയമായിരുന്നു. ഉദ്ഘാടന ദിനം തന്നെ ആയിരക്കണക്കിനാളുകൾ എക്സിബിഷൻ സന്ദർശിച്ചിരുന്നു. 70ഒാളം സർക്കാർ വകുപ്പുകളും അനുബന്ധ സ്ഥാപനങ്ങളുമായി ഒരുക്കിയ 180ഓളം സ്റ്റാളുകളിലേറെയും നറുക്കെടുപ്പുകൾ, സ്പോട്ട് ക്വിസ് മത്സരങ്ങൾ തുടങ്ങിയവകൊണ്ട് സജീവമായിരുന്നു. മികച്ച സ്റ്റാളുകൾക്ക് സംഘാടക സമിതി ഏർപ്പെടുത്തിയ പുരസ്കാരത്തിന് പൊലീസ് വകുപ്പും ഇലക്േട്രാണിക്സ് ഐ.ടി വകുപ്പും അർഹമായി. കണ്ണൂർ ഗവ. ഐ.ടി.ഐ, മൃഗസംരക്ഷണ വകുപ്പ് എന്നിവയുടെ സ്റ്റാളുകൾ രണ്ടാം സ്ഥാനം നേടി. സർക്കാറിതര വകുപ്പുകളിൽ കുടുംബശ്രീ, റെയ്ഡ്കോ കണ്ണൂർ, കരകൗശല വികസന കോർപറേഷൻ എന്നിവ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾക്ക് അർഹമായി. ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.പി. ജയബാലൻ മാസ്റ്റർ, ജില്ല വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ.ടി. അബ്ദുൽ മജീദ്, മാധ്യമപ്രവർത്തകൻ ദിനകരൻ കൊമ്പിലാത്ത് എന്നിവരടങ്ങുന്ന സമിതിയാണ് പുരസ്കാര ജേതാക്കെള തെരഞ്ഞെടുത്തത്. സ്റ്റാൾ അവാർഡുകളും ഹരിതകേരളം പുരസ്കാരങ്ങളും വെള്ളിയാഴ്ച വൈകീട്ട് 5.30ന് കലക്ടറേറ്റ് മൈതാനിയിൽ നടക്കുന്ന സമാപനചടങ്ങിൽ വിതരണം ചെയ്യും. ആറ് മണിക്ക് കുടുംബശ്രീ പ്രവർത്തകരുടെ വിവിധ കലാപരിപാടികളും ഏഴിന് തൃശൂർ നാടക സംഘത്തി​െൻറ 'ചക്ക' നാടകവും അരങ്ങേറും. രണ്ടാം വാർഷികാഘോഷത്തി​െൻറ സംസ്ഥാനതല ഉദ്ഘാടനം നടന്ന ഹരിതവേദിയെ അലങ്കരിച്ച ആറായിരത്തോളം ചെടികൾ തെരഞ്ഞെടുക്കപ്പെട്ട ജില്ലയിലെ 25 സ്കൂളുകൾക്ക് വിതരണം ചെയ്യുന്ന പരിപാടിയും സമാപനചടങ്ങിൽ നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.