തലശ്ശേരി ജനറൽ ആശുപത്രിമതിൽ കാറിടിച്ച്​ തകർന്നു

തലശ്ശേരി: ഇന്നോവ ഇടിച്ച് തലശ്ശേരി ജനറല്‍ ആശുപത്രിയുടെ പ്രവേശനകവാടത്തിലെ ഗേറ്റും മതിലും തകര്‍ന്നു. വ്യാഴാഴ്ച പുലര്‍ച്ചയാണ് സംഭവം. കെ.എൽ 13 എസ് 9595 നമ്പര്‍ ഇന്നോവ കാറാണ് നിയന്ത്രണംവിട്ട് ആശുപത്രി മതിലിനിടിച്ചത്. ഇന്നോവയുടെ മുന്‍വശം പൂർണമായി തകർന്നെങ്കിലും വാഹനത്തിലുണ്ടായവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കാർ ഓടിച്ചയാള്‍ ഉറങ്ങിപ്പോയതാണെന്ന് കരുതുന്നു. തലശ്ശേരി പൊലീസ് കേസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.