പെരിങ്ങത്തൂർ: പെരിങ്ങളം പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ആരോഗ്യപ്രവർത്തകർ നിപ വൈറസിനെതിരെ വ്യാപക ബോധവത്കരണം നടത്തി. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കുടുംബയോഗങ്ങൾ, അയൽക്കൂട്ടങ്ങൾ, അയൽവാസി കൂട്ടായ്മ, മാലിന്യനിർമാർജന പ്രവർത്തനങ്ങൾ, നോട്ടീസ് വിതരണം, ഗൃഹസമ്പർക്ക പരിപാടി എന്നിവ നടത്തി. ഹെൽത്ത് ഇൻസ്പെക്ടർമാരായ മൻജിത്ത്, മഹേഷ് കൊളോറ എന്നിവരാണ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. പുല്ലൂക്കര സെയ്ഫ് നഗറിൽ മുസ്ലിം യൂത്ത് ലീഗ് സെയ്ഫ് നഗർ യൂനിറ്റും പെരിങ്ങളം പ്രാഥമികാരോഗ്യ കേന്ദ്രവും സംയുക്തമായി നിപ ആരോഗ്യപ്രതിരോധ ബോധവത്കരണ കാമ്പയിൻ നടത്തി. പാനൂർ നഗരസഭ മുസ്ലിം ലീഗ് സെക്രട്ടറി എൻ.പി. മുനീർ ഉദ്ഘാടനം ചെയ്തു. എൻ.പി. റമീസ് അധ്യക്ഷത വഹിച്ചു. ആരോഗ്യപ്രവർത്തകരായ മഹേഷ് കൊളോറ, മൻജിത്ത് എന്നിവർ ക്ലാസിന് നേതൃത്വം നൽകി. ഇബ്രാഹീം പടിഞ്ഞാറയിൽ, ദാസൻ മാസ്റ്റർ, എം.കെ. സമാഹ്, റയീസ് നാലുപുരക്കൽ, എം.ടി. സുഹൈൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.