നിരപരാധികളെ വേട്ടയാടുന്ന നടപടി അവസാനിപ്പിക്കണം - സി.പി.എം തലശ്ശേരി: സി.പി.എം പള്ളൂര്‍ ലോക്കൽ കമ്മിറ്റി അംഗം കണ്ണിപ്പൊയിൽ ബാബുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ അറസ്റ്റുചെയ്യാതെ നിരപരാധികളായ പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കി വേട്ടയാടുന്ന മാഹി പൊലീസ് നടപടി അവസാനിപ്പിക്കണമെന്ന് സി.പി.എം തലശ്ശേരി ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. ബാബുവിെൻറ കൊലപാതകത്തിെൻറ രോഷത്തിലും പ്രതിഷേധത്തിലും കഴിയുന്ന ജനങ്ങളെ വീണ്ടും പ്രകോപിപ്പിക്കുന്ന നടപടിയാണിപ്പോള്‍ മാഹി പൊലീസിെൻറ ഭാഗത്തുനിന്നുണ്ടാവുന്നത്. ബി.ജെ.പി നേതൃത്വവും ആരോപണ വിധേയനായ മാഹിയിലെ സ്‌പെഷൽ ബ്രാഞ്ച് എസ്.ഐയും നല്‍കുന്ന പട്ടിക പ്രകാരം വിരോധമുള്ളവരെ ജയിലിലടക്കാനാണ് നീക്കമെങ്കില്‍ അംഗീകരിക്കാനാവില്ല. പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ച് ബാബുവധം അന്വേഷിക്കാന്‍ തീരുമാനിച്ചതിനെ സി.പി.എം സ്വാഗതം ചെയ്തിട്ടുണ്ട്. എന്നാൽ, നാലുപേരെ പിടിച്ചതല്ലാതെ പ്രധാന പ്രതികളെ ഇതുവരെ നിയമത്തിന് മുന്നിലെത്തിക്കാന്‍ പൊലീസിന് സാധിച്ചിട്ടില്ല. ആർ.എസ്.എസ്-ബി.ജെ.പി നേതൃത്വം ഒരുക്കിയ ഒളിത്താവളത്തിലാണിപ്പോള്‍ പ്രതികളുള്ളത്. മുഴുവന്‍ പ്രതികളെയും ഗൂഢാലോചന നടത്തിയവരെയും നിയമത്തിന് മുന്നിലെത്തിക്കണം. 2016ലെ വധോദ്യമ കേസും പുനരന്വേഷിക്കണം. ഇതിനൊന്നും തയാറാകാതെ സി.പി.എം പ്രവര്‍ത്തകരെ ജയിലിലടക്കാന്‍ ശ്രമിച്ചാല്‍ ശക്തമായ പ്രക്ഷോഭം നേരിടേണ്ടി വരുമെന്ന് തലശ്ശേരി ഏരിയ സെക്രട്ടറി എം.സി. പവിത്രന്‍ പ്രസ്താവനയില്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.