ന്യൂ മാഹി: കഴിഞ്ഞദിവസം വടകരയിൽ വാഹനാപകടത്തിൽ മരിച്ച പുന്നോൽ കുറിച്ചിയിലെ നാലു യുവാക്കളുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകാൻ നടപടി. മരിച്ച മുഹമ്മദ് അനസ്, മുഹമ്മദ് സഹീർ, നിഹാൽ, മുഹമ്മദ് തലത്ത് ഇഖ്ബാൽ എന്നിവരുടെ വീടുകളിൽ തലശ്ശേരി സബ് കലക്ടർ എസ്. ചന്ദ്രശേഖർ, തലശ്ശേരി തഹസിൽദാർ ടി.വി. രഞ്ചിത്ത്, ന്യൂ മാഹി വില്ലേജ് അസിസ്റ്റൻറ് ജിതാനന്ദൻ എന്നിവർ കഴിഞ്ഞദിവസം സന്ദർശിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നുള്ള ധനസഹായം ലക്ഷം രൂപവീതം നാലു കുടുംബങ്ങൾക്കും ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്ന് തലശ്ശേരി തഹസിൽദാർ ടി.വി. രഞ്ചിത്ത് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.