സ്‌ഫോടകവസ്തു ശേഖരം പിടികൂടി

തലശ്ശേരി: നിട്ടൂരിലും പരിസര പ്രദേശങ്ങളിലും പൊലീസ് നടത്തിയ പരിശോധനയിൽ സ്‌ഫോടകവസ്തു ശേഖരം കണ്ടെത്തി. പൊട്ടാസ്യം നൈട്രേറ്റ്, സള്‍ഫര്‍, ഗണ്‍ പൗഡർ തുടങ്ങിയ ബോംബ് നിർമാണ സാമഗ്രികളാണ് കണ്ടെടുത്തത്. ഇവ ഏതാണ്ട് അഞ്ചുകിലോ വരും. രഹസ്യവിവരത്തെ തുടര്‍ന്ന് പൊലീസും ഡോഗ്-ബോംബ് സ്‌ക്വാഡും ചേർന്നാണ് തിരച്ചിൽ നടത്തിയത്. നിട്ടൂര്‍ ബാലത്തിനടുത്ത് നിർദിഷ്ട ബൈപാസ് റോഡ് വഴിയിലെ ഒഴിഞ്ഞപറമ്പിലുള്ള കുറ്റിക്കാട്ടില്‍ പ്ലാസ്റ്റിക് സഞ്ചിയിലാക്കി ബാഗില്‍ സൂക്ഷിച്ച നിലയില്‍ വ്യാഴാഴ്ച ഉച്ച 12.40 ഓടെയാണ് ഇവ കണ്ടെത്തിയത്. ധര്‍മടം എസ്.ഐ കെ. ഷാജു, എ.എസ്.ഐമാരായ രാജേഷ്, സുനിൽ, കണ്ണൂരില്‍നിന്ന് എസ്.ഐ ശശിധരൻ, എ.എസ്.ഐ ജിയാസ് എന്നിവരുടെ നേതൃത്വത്തിലെത്തിയ ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് ബോംബ് നിർമാണ സാമഗ്രികള്‍ കണ്ടെത്തിയത്. ഇവ നിർവീര്യമാക്കാനായി ബോംബ് സ്‌ക്വാഡ് കൊണ്ടുപോയി. ധര്‍മടം പൊലീസ് കേസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.