കൂത്തുപറമ്പിൽ പാർക്കിങ് പ്രശ്നം രൂക്ഷം

കൂത്തുപറമ്പ്: കൂത്തുപറമ്പ് ടൗണിൽ വാഹന പാർക്കിങ്ങിന് വേണ്ടത്ര സൗകര്യമില്ലാത്തത് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. കെ.എസ്.ടി.പി റോഡ് നവീകരണം അനിശ്ചിതമായി നീളുന്നതാണ് പാർക്കിങ് പ്രശ്നം രൂക്ഷമാകാൻ കാണം. പഴയ പൊലീസ് സ്റ്റേഷൻ പരിസരം, മാർക്കറ്റ് ഭാഗം എന്നിവിടങ്ങളിൽ വാഹന പാർക്കിങ്ങിന് സൗകര്യമില്ലാതായതും പാർക്കിങ് പ്രശ്നത്തിന് കാരണമായി. കെ.എസ്.ടി.പി റോഡ് നവീകരണം ടൗണിലേക്ക് കടന്നതോടെ കോടതി റോഡ് അടച്ചിരുന്നു. നേരത്തെ നിരവധി ബൈക്കുകളും സ്വകാര്യ കാറുകളുമാണ് പഴയ പൊലീസ് സ്റ്റേഷൻ പരിസരത്തും കോടതിപരിസരത്തുമായി പാർക്ക് ചെയ്തിരുന്നത്. എന്നാൽ, രണ്ടാഴ്ച മുമ്പ് കോടതി റോഡിലേക്കുള്ള പ്രവേശനം സാധ്യമല്ലാതായതോടെ വാഹന ഉടമകൾ പാർക്കിങ്ങിനിടംതേടി അലയുകയാണ്. സ്റ്റേഡിയം റോഡിലാണ് ഇപ്പോൾ മിക്കവാഹനങ്ങളും പാർക്ക് ചെയ്യാൻ എത്തിച്ചേരുന്നത്. എന്നാൽ, നൂറുകണക്കിന് വാഹനങ്ങൾ ഒരേസമയം പാർക്കിങ്ങിന് എത്തിച്ചേരുന്നത് ഗതാഗതക്കുരുക്കിനും ഇടയാക്കുന്നു. ഒരു മാസം മുമ്പ് ടൗണിൽ റോഡ് നവീകരണം ആരംഭിെച്ചങ്കിലും നിർമാണം ഇനിയും പൂർത്തിയായിട്ടില്ല. കൂത്തുപറമ്പ് ടൗണിൽ നടക്കുന്ന റോഡ് നവീകരണം അടിയന്തരമായി പൂർത്തീകരിക്കണമെന്ന ആവശ്യം ശക്തമായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.