പയ്യന്നൂർ: കെ.എസ്.ആർ.ടി.സി പയ്യന്നൂർ ഡിപ്പോയുടെ പ്രതിസന്ധിക്ക് പരിഹാരം കാണണമെന്ന് സി. കൃഷ്ണൻ എം.എൽ.എ ആവശ്യപ്പെട്ടു. സ്പെയർ പാർട്സുകളുടെ ലഭ്യതക്കുറവും ടയർ ക്ഷാമവുംമൂലം 15 ബസുകൾ കട്ടപ്പുറത്താണ്. പല ബസുകളും സർവിസ് മുടക്കുന്നത് പതിവായിരിക്കുകയാണ്. കാങ്കോൽ - ചീമേനിപോലുള്ള ദേശസാത്കൃത റൂട്ടുകളിലടക്കം യാത്രാക്ലേശം നേരിടുകയാണ്. ബസുകൾ പതിവായി ട്രിപ്പുകൾ മുടക്കുന്നതിൽ പലയിടത്തും ജനങ്ങൾ പ്രതിഷേധത്തിലാണ്. പുതിയ ബസുകൾ നിരത്തിലിറക്കിയപ്പോൾ പയ്യന്നൂരിന് ആവശ്യമായ ബസുകൾ അനുവദിച്ചില്ല. ശബരിമല സീസൺ കഴിയുന്നതോടെ പയ്യന്നൂരിലേക്ക് കൂടുതൽ ബസുകൾ അനുവദിക്കും എന്ന് ഉറപ്പുനൽകിയിരുന്നെങ്കിലും പാലിക്കപ്പെട്ടിട്ടില്ല. പയ്യന്നൂരിലെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി ആവശ്യമായ സ്പെയർ പാർട്സുകളും ടയറുകളും ലഭ്യമാക്കി നിലവിലുള്ള ബസുകൾ സർവിസ് നടത്തുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്നും പുതിയ ബസുകൾ അനുവദിക്കണമെന്നും ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രനോടും കെ.എസ്.ആർ.ടി.സി അധികൃതരോടും എം.എൽ.എ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.