പഴയങ്ങാടി: വെങ്ങര കൃഷ്ണപ്പണിക്കരുടെ സ്മരണാർഥം ഫോക്ലോർ അക്കാദമി പൂരക്കളിമഹോത്സവവും കൃഷ്ണപ്പണിക്കർ അനുസ്മരണവും േമയ് 27ന് വെങ്ങരയിൽ സംഘടിപ്പിക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സംസ്കൃതി മാടായിയും വെങ്ങര ഇ.എം.എസ് സാംസ്കാരിക മന്ദിരവും നേതൃത്വം നൽകുന്ന പരിപാടി മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി വൈകീട്ട് മൂന്നിന് ഉദ്ഘാടനം ചെയ്യും. പൂരക്കളിരംഗത്തെ സമഗ്ര സംഭാവനക്ക് ഇ.എം.എസ് സാംസ്കാരികമന്ദിരം ഏർപ്പെടുത്തിയ കൃഷ്ണപ്പണിക്കർ സ്മാരകപുരസ്കാരം പി.പി. മാധവൻ പണിക്കർ പിലിക്കോടിന് സമർപ്പിക്കും. വാർത്തസമ്മേളനത്തിൽ സി. ഭാസ്കരൻ, പത്മനാഭൻ കാവമ്പായി, ആർ. അജിത, കെ.കെ.ആർ. വെങ്ങര, വി. വിനോദ്, വരുൺ ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.